- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ കൈവിട്ട ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി ലാലേട്ടൻ; മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്വിൽ അംബാസിഡറായി പ്രഖ്യാപിച്ചു; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമെന്ന് മോഹൻലാൽ
കൊച്ചി: സർപ്രൈസ് കെട്ടുപൊട്ടിച്ച് നടന വിസ്മയം മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണിൽ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറായിരുന്നു ബ്രാൻഡ് അംബാസിഡർ. സച്ചിന്റെ വിടവ് നികത്താൻ ഒരു പരിധിവരെ മോഹൻലാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് സൂചനൽകിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്സി പുറത്തിറക്കുന്ന മോഹൻലാൽ ആകും സർപ്രൈസ് എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊർജം നിലനിർത്താനാണ് മഞ്ഞപ്പട മോഹൻലാലിനെ അംബാഡിറാക്കിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. പ്രഖ്യാപനത്തിനു പിന്നാലെ സന്ത
കൊച്ചി: സർപ്രൈസ് കെട്ടുപൊട്ടിച്ച് നടന വിസ്മയം മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണിൽ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറായിരുന്നു ബ്രാൻഡ് അംബാസിഡർ. സച്ചിന്റെ വിടവ് നികത്താൻ ഒരു പരിധിവരെ മോഹൻലാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് സൂചനൽകിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്സി പുറത്തിറക്കുന്ന മോഹൻലാൽ ആകും സർപ്രൈസ് എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊർജം നിലനിർത്താനാണ് മഞ്ഞപ്പട മോഹൻലാലിനെ അംബാഡിറാക്കിയിരിക്കുന്നത്.
അഞ്ചു വർഷത്തേക്കാണ് കരാർ. പ്രഖ്യാപനത്തിനു പിന്നാലെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണിതെന്ന് മോഹൻലാൽ പ്രതികരിച്ചു. 'ചെറുപ്പം മുതൽ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നു. സിനിമയിൽ എത്തിയതിൽ പിന്നെയാണ് അത് കുറഞ്ഞത്. എങ്കിലും സമയം കിട്ടുമ്പോൾ ഇപ്പോഴും കളിക്കാറുണ്ട്. കായിക മത്സരങ്ങൾക്ക് സമൂഹത്തിൽ പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കേരളത്തിലെ യുവജനതയെ ഫുട്ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയിൽ എത്തിക്കാൻ സഹായിക്കുമെന്നതിനാൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്‌വിൽ അംബാസിഡറായിരിക്കാൻ ഏറെ സന്തോഷമുണ്ട്', മോഹൻലാൽ പറഞ്ഞു. എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാനും മോഹൻലാൽ മറന്നില്ല.
പുതിയ ഗുഡ്വിൽ അംബാസിഡർ മോഹൻലാൽ, ടീം മാനേജർ ഡേവിഡ് ജെയിംസിന് നൽകി ജെഴ്സി പ്രകാശനം ചെയ്തു. നായകൻ സന്ദേശ് ജിംഗന്റെ നേതൃത്വത്തിൽ 25 താരങ്ങളും പിന്നാലെ പരിശീലകൻ ഡേവിഡ് ജെയിംസും പുതിയ ജെഴ്സിയണിഞ്ഞ് വേദിയിലെത്തി. 2018-19 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് തികച്ചും വ്യത്യസ്തമായ ടീമാണെന്നും 2014-ൽ നിന്നും എല്ലാ തലത്തിലും ക്ലബ്ബ് വളർന്നിട്ടുണ്ടെന്നും ഡേവിഡ് ജയിംസ് പറഞ്ഞു. നൂറ് ശതമാനം ആത്മാർഥതയും പ്രകടനമികവും നൽകുക എന്നതാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.