- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സി കെ വിനീത്; ഇരട്ട ഗോളുമായി കേരളത്തിന്റെ സൂപ്പർ താരം കളം നിറഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ ജയം; ചെന്നൈയിൻ എഫ്സിയെ നിലംപരിശാക്കിയത് ഒന്നിനെതിരെ മൂന്നു ഗോളിന്
കൊച്ചി: തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്റെ സ്വന്തം സി കെ വിനീത് തിളങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ ജയം. അവസാന മിനിട്ടുകളിൽ ഇരട്ടഗോളുമായി വിനീത് കളം നിറഞ്ഞപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിനാണു കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. 22-ാം മിനിറ്റിൽ മെൻഡിയുടെ ഗോളിലൂടെ ചെന്നൈയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി ഒരു ഗോളിനു പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 66-ാം മിനിറ്റിൽ ദിദിയർ കാഡിയോയാണ് സമനില ഗോൾ നേടിയത്. ഇതിനു പിന്നാലെയാണു കഴിഞ്ഞ മത്സരത്തിലെന്ന പോലെ അവസാന മിനിറ്റിൽ സി കെ വിനീതിന്റെ ഗോളുകൾ വന്നത്. നാലുമിനിറ്റിന്റെ ഇടവേളകളിലായിരുന്നു വിനീതിന്റെ ഗോളുകൾ. 85-ാം മിനിറ്റിലും 89-ാം മിനിറ്റിലും. ഇന്നത്തെ തകർപ്പൻ ജയത്തോടെ കേരളം പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. പത്തു മത്സരങ്ങളിൽ 15 പോയിന്റാണു കേരളത്തിന്. നാലുജയവും മൂന്നു സമനിലയും മൂന്നു തോൽവിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഒമ്പതു മത്സരത്തിൽ നിന്ന് 16 പോയിന്റുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. തോൽവിയോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാ
കൊച്ചി: തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്റെ സ്വന്തം സി കെ വിനീത് തിളങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ ജയം. അവസാന മിനിട്ടുകളിൽ ഇരട്ടഗോളുമായി വിനീത് കളം നിറഞ്ഞപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിനാണു കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്.
22-ാം മിനിറ്റിൽ മെൻഡിയുടെ ഗോളിലൂടെ ചെന്നൈയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി ഒരു ഗോളിനു പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 66-ാം മിനിറ്റിൽ ദിദിയർ കാഡിയോയാണ് സമനില ഗോൾ നേടിയത്.
ഇതിനു പിന്നാലെയാണു കഴിഞ്ഞ മത്സരത്തിലെന്ന പോലെ അവസാന മിനിറ്റിൽ സി കെ വിനീതിന്റെ ഗോളുകൾ വന്നത്. നാലുമിനിറ്റിന്റെ ഇടവേളകളിലായിരുന്നു വിനീതിന്റെ ഗോളുകൾ. 85-ാം മിനിറ്റിലും 89-ാം മിനിറ്റിലും.
ഇന്നത്തെ തകർപ്പൻ ജയത്തോടെ കേരളം പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. പത്തു മത്സരങ്ങളിൽ 15 പോയിന്റാണു കേരളത്തിന്. നാലുജയവും മൂന്നു സമനിലയും മൂന്നു തോൽവിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഒമ്പതു മത്സരത്തിൽ നിന്ന് 16 പോയിന്റുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. തോൽവിയോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു ഇന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ഗോവയ്ക്കെതിരേ കൊച്ചിയിൽ നടന്ന കഴിഞ്ഞ മത്സരം 2-1ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെ നേരിടാനിറങ്ങിയത്.
ഈ സീസണിൽ ചെന്നൈയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ മോശം പെരുമാറ്റത്തിനു ചെന്നൈയിൻ കോച്ച് മാർക്കോ മറ്റെരാസിക്കു സസ്പെൻഷൻ നേരിടേണ്ടിയും വന്നിരുന്നു.