- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ വിനീതിന് പിന്നാലെ സന്ദേശ് ജിങ്കാനെയും ബ്ളാസ്റ്റേഴ്സ് നിലനിർത്തിയേക്കും; തീരുമാനം ആരാധകരുടെ ആവശ്യത്തെത്തുടർന്നെന്ന് റിപ്പോർട്ടുകൾ; അണ്ടർ 20 താരം പ്രശാന്ത് മോഹനെയും നിലനിർത്തി ബ്ളാസ്റ്റേഴ്സ്
കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ആശ്വസിക്കാം. ഐ.എസ്.എൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സി.കെ വിനീതിനെ നിലനിർത്തിയതിന് പിന്നാലെ പ്രതിരോധ താരം സന്ദേശ് ജിങ്കനെയും ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ സാധ്യത. ആരാധകരുടെ സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പ്രതിരോധ നിരയിൽ കേരളത്തിന്റെ വിശ്വസ്ത താരമാണ് ജിങ്കാൻ.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടയായിരുന്ന സന്ദേശ് ജിങ്കാന് വേണ്ടി യൂറേപ്യൻ ക്ലബ്ബ് വലവിരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹംഗറിയിലെ പ്രമുഖ ടീമായ ദ്യോസ്ഗോരി വിടികെ ജിങ്കാന് വേണ്ടി രംഗത്തെത്തിയാതായാണ് വാർത്തകൾ വന്നത്. ജിങ്കാനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനായി ഐ ലീഗ് ടീമുകളായ ഡിഎസ്‌കെ ശിവജിയും ബംഗലൂരു എഫ്സിയും ശ്രമിച്ചിരുന്നു.ജിങ്കാന് ലോകോത്തര ഡിഫന്റർക്ക് വേണ്ട എല്ലാ കഴിവും ഉണ്ടെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരമായിരുന്ന ആരോൺ ഹ്യൂസും പറഞ്ഞിട്ടുണ്ട്. കരുത്തും വേഗതയും ബുദ്ധിയും ഉള്ള ജിങ്കാനെ മറികടക്കുക മുന്നേറ്റ നിരയെ സംബന്ധിച്ചിടത്തോളം അസാധ്
കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ആശ്വസിക്കാം. ഐ.എസ്.എൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സി.കെ വിനീതിനെ നിലനിർത്തിയതിന് പിന്നാലെ പ്രതിരോധ താരം സന്ദേശ് ജിങ്കനെയും ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ സാധ്യത. ആരാധകരുടെ സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന.
പ്രതിരോധ നിരയിൽ കേരളത്തിന്റെ വിശ്വസ്ത താരമാണ് ജിങ്കാൻ.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടയായിരുന്ന സന്ദേശ് ജിങ്കാന് വേണ്ടി യൂറേപ്യൻ ക്ലബ്ബ് വലവിരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹംഗറിയിലെ പ്രമുഖ ടീമായ ദ്യോസ്ഗോരി വിടികെ ജിങ്കാന് വേണ്ടി രംഗത്തെത്തിയാതായാണ് വാർത്തകൾ വന്നത്.
ജിങ്കാനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനായി ഐ ലീഗ് ടീമുകളായ ഡിഎസ്‌കെ ശിവജിയും ബംഗലൂരു എഫ്സിയും ശ്രമിച്ചിരുന്നു.ജിങ്കാന് ലോകോത്തര ഡിഫന്റർക്ക് വേണ്ട എല്ലാ കഴിവും ഉണ്ടെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരമായിരുന്ന ആരോൺ ഹ്യൂസും പറഞ്ഞിട്ടുണ്ട്. കരുത്തും വേഗതയും ബുദ്ധിയും ഉള്ള ജിങ്കാനെ മറികടക്കുക മുന്നേറ്റ നിരയെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നും ഹ്യൂസ് പറഞ്ഞിരുന്നു. ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് രണ്ടു തവണ കേരളം മാർച്ച് ചെയ്തതും ജിങ്കാന്റെ കരുത്തിലായിരുന്നു.
വിനീതിനൊപ്പം ഡിഫൻസീവ് മിഡ്ഫീൽഡർ മെഹ്താബ് ഹുസൈനെയാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്തുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഡ്രാഫ്റ്റിൽ പോകാനാണ് താത്പര്യമെന്ന് മെഹ്താബ് അറിയിച്ചതോടെ ബ്ലാസ്റ്റേഴ്സ് തീരുമാനത്തിൽ മാറ്റം വരുത്തിയെന്നാണ് സൂചന.
അതേസമയം അണ്ടർ-21 വിഭാഗത്തിൽ മുൻ അണ്ടർ-20 താരമായ പ്രശാന്ത് മോഹനെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിട്ടുണ്ട്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കു മൂലം പ്രശാന്തിന് ഒരൊറ്റ മത്സരം പോലും കളിക്കാനായിരുന്നില്ല.