- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്; വിജയമുറപ്പിച്ച മത്സരത്തിൽ മുംബൈക്ക് സമനില വഴങ്ങിയത് ഇഞ്ചുറി ടൈമിൽ; കേരളത്തിനായി ഗോൾ നേടിയത് ഹോളിചരൺ നർസാറി; ഗോൾ മടക്കി പ്രാഞ്ചാൽ ഭൂമിജ്; കേരളത്തെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്സി
കൊച്ചി: സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 24ാം മിനിറ്റിൽ ഹോളിചരൺ നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ ഡേവിഡ് ജെയിംസിന്റെ കുട്ടികൾക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ മുംബൈ ഒറ്റപ്പെട്ട ചില ആക്രമങ്ങൾ നടത്തിയെങ്കിലും കേരള പ്രതിരോധം അതിന്റെ മുനയൊടിക്കുകയായിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല കേരളത്തെ പ്രളയത്തിൽ നിന്ന് കര കയറ്റിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കടലും തോണിയും ഹെലികോപ്റ്ററുമുള്ള ജഴ്‌സിയണിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ചു. മിന്നാലാക്രമണങ്ങളുമായി കളി തുടങ്ങിയ മഞ്ഞപ്പട മുംബൈ സിറ്റിക്കെതിരെ 24-ാം മിനിറ്റിലാണ് ലീഡെടുത്തത്. ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ കരയിലെത്തിക്കാനുള്ള ദൗത്യം ഹോളിചരൺ നർസാറിയുടെ കാലുകൾക്കായിരുന്നു. 24-ാം മിനിറ്റിൽ പോപ്ലാറ്റ്‌നികിന്റെ സൂപ്പർ ബാക്ക്ഹീൽ പാസിൽനിന്
കൊച്ചി: സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 24ാം മിനിറ്റിൽ ഹോളിചരൺ നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ ഡേവിഡ് ജെയിംസിന്റെ കുട്ടികൾക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ മുംബൈ ഒറ്റപ്പെട്ട ചില ആക്രമങ്ങൾ നടത്തിയെങ്കിലും കേരള പ്രതിരോധം അതിന്റെ മുനയൊടിക്കുകയായിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല
കേരളത്തെ പ്രളയത്തിൽ നിന്ന് കര കയറ്റിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കടലും തോണിയും ഹെലികോപ്റ്ററുമുള്ള ജഴ്‌സിയണിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ചു. മിന്നാലാക്രമണങ്ങളുമായി കളി തുടങ്ങിയ മഞ്ഞപ്പട മുംബൈ സിറ്റിക്കെതിരെ 24-ാം മിനിറ്റിലാണ് ലീഡെടുത്തത്. ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ കരയിലെത്തിക്കാനുള്ള ദൗത്യം ഹോളിചരൺ നർസാറിയുടെ കാലുകൾക്കായിരുന്നു. 24-ാം മിനിറ്റിൽ പോപ്ലാറ്റ്‌നികിന്റെ സൂപ്പർ ബാക്ക്ഹീൽ പാസിൽനിന്ന് പന്ത് ബോക്‌സിനുള്ളിൽ നിൽക്കുന്ന ദുംഗലിലെത്തി. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന നർസാറിയിലേക്ക് ദുംഗൽ പന്തു നീട്ടിനൽകി. ആവശ്യത്തിനു സമയമെടുത്ത് നർസാറി തൊടുത്ത ബുള്ളറ്റ് ഷോട്ട് മുംബൈയുടെ പ്രതിരോധം തകർത്ത് വലയിൽ പതിച്ചു.
ആദ്യ പകുതിയിൽ ഗോൾകീപ്പർ ധീരജ് സിങ് നടത്തിയ ചില മിന്നൽ സേവുകളും കേരളത്തെ അപകടത്തിൽ നിന്നും രക്ഷിച്ചു. സ്വീപ്പർ കീപ്പിങിലൂടെയും മുഴുനീളൻ അക്രൊബാറ്റിക് ഡൈവുകളിലൂടെയും ധീരജ് പലപ്പോഴും അപകടം കുറ്റിയകത്തി.രണ്ടാം പകുതിയിലും കേരളം ആധിപത്യം പുലർത്തി തുടങ്ങിയെങ്കിലും പതിയെ കളിയുടെ നിയന്ത്രണം മുംബൈ ഏറ്റെടുത്തു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ അവർക്ക് കഴിഞ്ഞില്ല. കേരള പ്രതിരോധവും ദൗർഭാഗ്യവും ഒരേ സമയം അവരുടെ വില്ലന്മാരായി. ഒടുവിൽ 93ാം മിനിറ്റിൽ സഞ്ചു പ്രധാൻ നൽകിയ പാസിൽ പ്രാഞ്ചാൽ ഭൂമിജ്‌തൊടുത്ത ലോങ് റെയ്ഞ്ചർ കേരളത്തിന്റെ വിജയപ്രതീക്ഷകളെ തട്ടിയകറ്റുകയായിരുന്നു