- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ളാസ്റ്റേഴ്സിന് ഇനി പുതിയ ആശാൻ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ച് റെനി മ്യൂലൻസ്റ്റിൻ ബ്ളാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ; പുതിയ ആശാൻ സാക്ഷാൽ അലക്സ് ഫെർഗൂസന്റെ സഹപ്രവർത്തകൻ
കൊച്ചി: ഐ എസ് എൽ നാലാം സീസണിൽ കേരള ബ്‌ളാസ്റ്റേഴ്‌സ് ഇറങ്ങുക പുതിയ ആശാന്റെ ശിക്ഷണത്തിൽ.മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ച് റെനി മ്യുലൻസ്റ്റിനാണ് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ചായി വരുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മ്യുലൻസ്റ്റിയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. മുൻ മാഞ്ചസ്റ്റർ താരം സർ അലെക്സ് ഫെർഗുസന്റെ വലം കൈയായിരുന്നു മ്യുലൻസ്റ്റിൻ. ഇതോടെ സ്റ്റീവ് കൊപ്പൽ കളംമാറിയതിന്റെ വേദനയും നിരാശയുമെല്ലാം മറന്ന് പുതിയ പടത്തലവനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ.ആരാധകരുടെ ആവേശമായ റൂണി, റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളെ പരിശീലിപ്പിച്ച വ്യക്തിയാണ് മലയാളികളുടെ സ്വന്തം ടീമിനായി തന്ത്രങ്ങൾ മെനയാൻ എത്തുക എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. 2007 മുതൽ 2013 വരെ അലെക്സ് ഫെർഗുസെനിനൊപ്പം അസിസ്റ്റൻഡ് കോച്ചായിരുന്നു മ്യുലൻസ്റ്റി. പരിശീലകനെ നിശ്ചയിക്കേണ്ട അവസാന ദിവസമായ ജൂലൈ 15 വരെ ആരാധകരെ ആകാംക്ഷയിൽ നിർത്തിയായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിശീലകനെ പ്രഖ്യാപിച്ചത്
കൊച്ചി: ഐ എസ് എൽ നാലാം സീസണിൽ കേരള ബ്‌ളാസ്റ്റേഴ്‌സ് ഇറങ്ങുക പുതിയ ആശാന്റെ ശിക്ഷണത്തിൽ.മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ച് റെനി മ്യുലൻസ്റ്റിനാണ് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ചായി വരുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മ്യുലൻസ്റ്റിയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു.
മുൻ മാഞ്ചസ്റ്റർ താരം സർ അലെക്സ് ഫെർഗുസന്റെ വലം കൈയായിരുന്നു മ്യുലൻസ്റ്റിൻ. ഇതോടെ സ്റ്റീവ് കൊപ്പൽ കളംമാറിയതിന്റെ വേദനയും നിരാശയുമെല്ലാം മറന്ന് പുതിയ പടത്തലവനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ.ആരാധകരുടെ ആവേശമായ റൂണി, റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളെ പരിശീലിപ്പിച്ച വ്യക്തിയാണ് മലയാളികളുടെ സ്വന്തം ടീമിനായി തന്ത്രങ്ങൾ മെനയാൻ എത്തുക എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.
2007 മുതൽ 2013 വരെ അലെക്സ് ഫെർഗുസെനിനൊപ്പം അസിസ്റ്റൻഡ് കോച്ചായിരുന്നു മ്യുലൻസ്റ്റി. പരിശീലകനെ നിശ്ചയിക്കേണ്ട അവസാന ദിവസമായ ജൂലൈ 15 വരെ ആരാധകരെ ആകാംക്ഷയിൽ നിർത്തിയായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിശീലകനെ പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റർ സിറ്റി മാനേജർ സ്റ്റുവർട്ട് പിയേഴ്സിനെ ബ്ലാസ്റ്റേഴ്സ് സമീപിച്ചെങ്കിലും ഇംഗ്ലീഷ് താരം ക്ഷണം നിരസിക്കുകയായിരുന്നു. താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സ്റ്റീവ് കോപ്പൽ ബ്ലാസ്റ്റേഴ്സ് വിട്ടതെന്നാണ് സൂചനകൾ
.ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിച്ചത് സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങളായിരുന്നു. ഐഎസ്എല്ലിലെ പുതിയ ടീമായ ടാറ്റ ജംഷഡ്പൂരിനൊപ്പമായിരിക്കും നാലാം സീസണിൽ കോപ്പൽ.