കൊച്ചി: നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും ഒപ്പത്തിനൊപ്പം. എലാനോയുടെ പെനാൽറ്റിയിലൂടെ 35-ാം മിനിറ്റിൽ ചെന്നൈയാണ് മുന്നിലെത്തിയത്. 46-ാം മിനിറ്റിൽ ക്രിസ് ഡഗ്നാലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി.

ഐഎഎസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനു നിർണായകമാണ് ഇന്നത്തെ മത്സരം. ഇന്ന് കൂടി ജയിച്ചില്ലെങ്കിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഗിൽ മുന്നോട്ടുള്ള കുതിപ്പിന്റെ കാര്യത്തിൽ പ്രതിസന്ധി വരും. പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണു ചെന്നൈ. ആറുകളിയിൽ മൂന്നു വിജയം, ഒൻപതു പോയിന്റ്. 10 ഗോളടിച്ചു, ഏഴു ഗോൾ വഴങ്ങി. ഐഎസ്എൽ രണ്ടാം പതിപ്പിൽ ഇതുവരെ ഏറ്റവുമധികം ഗോളടിച്ച ടീമുകളിൽ ചെന്നൈയും ഉൾപ്പെടുന്നു.

അതേസമയം സീസണിലെ ആദ്യ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ നോർത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയശേഷം ബ്ലാസ്റ്റേഴ്‌സിന് ജയം രുചിക്കാനായിട്ടില്ല. കളിവേഗത്തിലും സ്‌കോറിങ്ങിലും താളം കണ്ടെത്തിയെങ്കിലും പൊരുതിത്തോൽക്കുകയാണ് ടീം. ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയശേഷം തുടരെ നാല് മത്സരങ്ങൾ തോറ്റ ടീം പോയന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി. ഏഴ് ഗോൾ അടിക്കുകയും ഒമ്പതെണ്ണം വഴങ്ങുകയും ചെയ്ത ടീം ഗോൾ വ്യത്യാസ ക്കണക്കിൽ നോർത് ഈസ്റ്റ് യുണൈറ്റഡിനും താഴെയായി.