- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസേ്റ്റഴ്സ്- ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ; ജയിക്കാവുന്ന മത്സരം കൈവിട്ട നിരാശയിൽ കൊച്ചിയിലെ കാണികൾ
കൊച്ചി: നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും ഓരോ ഗോൾ അടിച്ചു. വിജയിക്കാവുന്ന മത്സരം തന്നെയാണ് സമനില കൊണ്ടു കേരളത്തിനു തൃപ്തിപ്പെടേണ്ടി വന്നത്. എലാനോയുടെ പെനാൽറ്റിയിലൂടെ 35ാം മിനിറ്റിൽ ചെന്നൈയാണ് മുന്നിലെത്തിയത്. 46ാം മിനിറ്റിൽ ക്രിസ് ഡഗ്‌നാലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ
കൊച്ചി: നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും ഓരോ ഗോൾ അടിച്ചു.
വിജയിക്കാവുന്ന മത്സരം തന്നെയാണ് സമനില കൊണ്ടു കേരളത്തിനു തൃപ്തിപ്പെടേണ്ടി വന്നത്. എലാനോയുടെ പെനാൽറ്റിയിലൂടെ 35ാം മിനിറ്റിൽ ചെന്നൈയാണ് മുന്നിലെത്തിയത്. 46ാം മിനിറ്റിൽ ക്രിസ് ഡഗ്‌നാലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. ഹൊസെ പെനാൽറ്റി പാഴാക്കിയതും കേരളത്തിനു തിരിച്ചടിയായി.
ജയം നേടാതെ സമനില വഴങ്ങേണ്ടി വന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഗിൽ മുന്നോട്ടുള്ള കുതിപ്പിന്റെ കാര്യത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണു ചെന്നൈ. ഏഴുകളിയിൽ മൂന്നു വിജയം, പത്തു പോയിന്റ്. 11 ഗോളടിച്ചു, 8 ഗോൾ വഴങ്ങി. ഐഎസ്എൽ രണ്ടാം പതിപ്പിൽ ഇതുവരെ ഏറ്റവുമധികം ഗോളടിച്ച ടീമുകളിൽ ചെന്നൈയും ഉൾപ്പെടുന്നു.
അതേസമയം സീസണിലെ ആദ്യ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ നോർത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയശേഷം ബ്ലാസ്റ്റേഴ്‌സിന് ജയം രുചിക്കാനായിട്ടില്ല. കളിവേഗത്തിലും സ്‌കോറിങ്ങിലും താളം കണ്ടെത്തിയെങ്കിലും പൊരുതിത്തോൽക്കുകയാണ് ടീം. ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയശേഷം തുടരെ നാല് മത്സരങ്ങൾ തോറ്റ ടീം പോയന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി. 8 ഗോൾ അടിക്കുകയും 10 എണ്ണം വഴങ്ങുകയും ചെയ്ത ടീം ഗോൾ വ്യത്യാസക്കണക്കിൽ നോർത് ഈസ്റ്റ് യുണൈറ്റഡിനും താഴെയായി.