മുംബൈ: സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നിൽ. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിനു പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്. സ്പാനിഷ് താരം യുവാൻ അഗ്വിലേറയാണു മുംബൈക്കായി ഗോൾ നേടിയത്. 25-ാം മിനിറ്റിലായിരുന്നു ഗോൾ.