പുനെ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ്- പുനെ സിറ്റി മത്സരം ആവേശഭരിതം. അരമണിക്കൂറിനുള്ളിൽ നാലു ഗോളുകളാണ് ഇരു ടീമും അടിച്ചുകൂട്ടിയത്. ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി കേരളമാണ് മത്സരത്തിൽ മുന്നിട്ടു നിന്നത്. എന്നാൽ 25 മിനിറ്റിനുള്ളിൽ രണ്ടു ഗോൾ കേരളത്തിന്റെ വലയിൽ വീണു. തുടർന്ന് വീണ്ടും കേരളം ഗോൾ നേടിയതോടെ സ്‌കോർ നില 2-2 ആയി.