- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുത്തൻ അതിഥി; സർപ്രൈസ് ഒരുക്കി ടീം അധികൃതർ; ആ അതിഥി മോഹൻലാലെന്ന് ആരാധകർ
കൊച്ചി: സച്ചിൻ പോയ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്ഷീണം തീർക്കാൻ പുത്തൻ അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ടീം.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു സർപ്രൈസ് അതിഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്താമാക്കി കഴിഞ്ഞു. ഇതിനിടെ കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ ജഴ്സി സൂപ്പർതാരം മോഹൻലാൽ പുറത്തിറക്കുന്നത് അഭ്യൂഹങ്ങൾക്ക് കരുത്തുകൂട്ടുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മോഹൻലാലിന്റെ പേര് ആരാധകർ ഉയർത്തുന്നത്. അഞ്ചാം സീസണിൽ മഞ്ഞപ്പട കുടുംബത്തിന്റെ ഭാഗമാകുന്ന സൂപ്പർതാരത്തിനായി അൽപസമയം കാത്തിരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെൻഡുൾക്കറുടെ പകരക്കാരനെയാവും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുക എന്നാണ് മഞ്ഞപ്പട ആരാധകർക്കിടയിലെ ചർച്ച.
കൊച്ചി: സച്ചിൻ പോയ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്ഷീണം തീർക്കാൻ പുത്തൻ അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ടീം.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു സർപ്രൈസ് അതിഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്താമാക്കി കഴിഞ്ഞു. ഇതിനിടെ കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ ജഴ്സി സൂപ്പർതാരം മോഹൻലാൽ പുറത്തിറക്കുന്നത് അഭ്യൂഹങ്ങൾക്ക് കരുത്തുകൂട്ടുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മോഹൻലാലിന്റെ പേര് ആരാധകർ ഉയർത്തുന്നത്.
അഞ്ചാം സീസണിൽ മഞ്ഞപ്പട കുടുംബത്തിന്റെ ഭാഗമാകുന്ന സൂപ്പർതാരത്തിനായി അൽപസമയം കാത്തിരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെൻഡുൾക്കറുടെ പകരക്കാരനെയാവും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുക എന്നാണ് മഞ്ഞപ്പട ആരാധകർക്കിടയിലെ ചർച്ച.
Next Story