കൊച്ചി: ഐഎസ്എലിൽ സെമി ഫൈനൽ പോരാട്ടം അയൽക്കാർ തമ്മിൽ. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ശനിയാഴ്ച നടക്കന്ന സെമിയിൽ നേരിടുന്നത് ചെന്നൈയിൻ എഫ്‌സിയെയാണ്. കൊൽക്കത്ത-ഗോവ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് കൊച്ചിക്ക് ചെന്നൈ എതിരാളികളായി വന്നത്. രണ്ടാം സെമിയിൽ അത്‌ലറ്റികോ ഡി കൊൽക്കത്ത എഫ്‌സി ഗോവയെ നേരിടും.