- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഹ്യൂമേട്ടന്റെ ചിറകിലേറി ബ്ലാസ്റ്റേഴ്‌സ്; മുംബൈക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയം; കേരളം ആറാം സ്ഥാനത്തേക്ക് കുതിച്ചു
മുംബൈ: ആവേശം നിറഞ്ഞ മൽസരത്തിൽ മുംബൈ എഫ്.സിയെ പരാജയപ്പടുത്തി കേരളം തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി,ഡൽഹിക്ക് ശേഷം മുംബൈക്കെതിരേയും ഗോൾ നേടിയ ഇയാൻ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സ്വന്തമാക്കി നൽകിയത്. 23-ാം മിനിറ്റിൽ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഹ്യൂം ഗോൾ നേടിയത്. കിസിറ്റോയുടെ ഫ്രീകിക്കാണ് ഹ്യൂം ഗോളാക്കി മാറ്റിയത്. മുംബൈ കളിക്കാർ ഓഫ്‌സൈഡ് അടക്കമുള്ള വാദങ്ങൾ നിരത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല. അവസാന നിമഷത്തെ ഭാഗ്യത്തിലാണ് കേരളം ജയിച്ച് കയറിയത്. നിരവധി തവണ കേരള ഗോൾ കീപ്പറെ മുംബൈ പരീക്ഷിച്ചു. പത്തു മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 14 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്തുണ്ട്. ഗോൾ ശരാശരിയാണ് മുംബൈയെ ബ്ലാസ്റ്റേഴ്‌സിനു മുന്നിൽനിർത്തുന്നത്. സീസണിൽ കേരളത്തിന്റെ മൂന്നാം ജയമാണ് മുംബൈക്കെതിരായത്.
മുംബൈ: ആവേശം നിറഞ്ഞ മൽസരത്തിൽ മുംബൈ എഫ്.സിയെ പരാജയപ്പടുത്തി കേരളം തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി,ഡൽഹിക്ക് ശേഷം മുംബൈക്കെതിരേയും ഗോൾ നേടിയ ഇയാൻ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സ്വന്തമാക്കി നൽകിയത്.
23-ാം മിനിറ്റിൽ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഹ്യൂം ഗോൾ നേടിയത്. കിസിറ്റോയുടെ ഫ്രീകിക്കാണ് ഹ്യൂം ഗോളാക്കി മാറ്റിയത്. മുംബൈ കളിക്കാർ ഓഫ്‌സൈഡ് അടക്കമുള്ള വാദങ്ങൾ നിരത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല.
അവസാന നിമഷത്തെ ഭാഗ്യത്തിലാണ് കേരളം ജയിച്ച് കയറിയത്. നിരവധി തവണ കേരള ഗോൾ കീപ്പറെ മുംബൈ പരീക്ഷിച്ചു. പത്തു മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 14 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്തുണ്ട്. ഗോൾ ശരാശരിയാണ് മുംബൈയെ ബ്ലാസ്റ്റേഴ്‌സിനു മുന്നിൽനിർത്തുന്നത്. സീസണിൽ കേരളത്തിന്റെ മൂന്നാം ജയമാണ് മുംബൈക്കെതിരായത്.