- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മുഴുവൻ നാലുവരി പാതയും അണ്ടർപാസുകളും; കർഷകർക്കും തൊഴിലാളികൾക്കും വേണ്ടതിൽ അധികം; സംസ്ഥാനം മുഴുവൻ സിന്തറ്റിക് ട്രാക്കും സ്റ്റേഡിയങ്ങളും: ഇതുപോലൊരു ബജറ്റ് ഇനി സ്വപ്നങ്ങളിൽ മാത്രം; രണ്ട് മാസം മാത്രം അധികാരമുള്ള സർക്കാർ സ്വപ്നം കാണാൻ അറിയാമെന്ന് തെളിയിച്ചു
തിരുവനന്തപുരം: ബജറ്റ് അവതരണം എപ്പോഴും മാദ്ധ്യമങ്ങൾക്ക് ആഘോഷമാകുന്ന കാര്യമാണ്. എന്നാൽ, ഈ ബജറ്റ് പ്രഖ്യാപനങ്ങളിൽ എത്രത്തോളം കാര്യങ്ങൾ നടന്നു എന്ന് പരിശോധിക്കുമ്പോഴാണ് പലപ്പോഴും ഇതിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാകുക. എന്നാൽ ദൗർഭാഗ്യവശാൽ ബജറ്റ് പ്രഖ്യാപനത്തിൽ എത്രകാര്യങ്ങൾ നടപ്പിലാക്കി എന്ന് പരിശോധിക്കുന്നതിൽ പലപ്പോഴും ജനങ്ങൾക്ക
തിരുവനന്തപുരം: ബജറ്റ് അവതരണം എപ്പോഴും മാദ്ധ്യമങ്ങൾക്ക് ആഘോഷമാകുന്ന കാര്യമാണ്. എന്നാൽ, ഈ ബജറ്റ് പ്രഖ്യാപനങ്ങളിൽ എത്രത്തോളം കാര്യങ്ങൾ നടന്നു എന്ന് പരിശോധിക്കുമ്പോഴാണ് പലപ്പോഴും ഇതിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാകുക. എന്നാൽ ദൗർഭാഗ്യവശാൽ ബജറ്റ് പ്രഖ്യാപനത്തിൽ എത്രകാര്യങ്ങൾ നടപ്പിലാക്കി എന്ന് പരിശോധിക്കുന്നതിൽ പലപ്പോഴും ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും വീഴ്‌ച്ച സംഭവിക്കാറുണ്ട്. യുഡിഎഫ് സർക്കാറിന്റെ ഭരണം തീരാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കേ ഇന്ന് സഭയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് എല്ലാം വാരിക്കോരി നൽകുമെന്ന പ്രഖ്യാപനങ്ങൾ നിറഞ്ഞതാകുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാൽ, ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ വ്യക്തമായത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ പോലും വെല്ലുന്ന വിധത്തിലായിപ്പോയി ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ എന്നാണ്.
യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ എംഎൽഎമാർ പറഞ്ഞ കാര്യങ്ങളെ കുറിച്ചെല്ലാം തന്നെ ഉമ്മൻ ചാണ്ടി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിൽ അതിവേഗ റെയിൽവേ പാത മുതൽ തിരുവനന്തപുരം നഗരത്തിലെ പട്ടത്തിൽ അണ്ടർബ്രിഡ്ജ് നിർമ്മിക്കുമെന്ന പ്രഖ്യാപനങ്ങൾ വരെയുണ്ട്. കാലാവധി തീരാൻ ഒരു വർഷം മുമ്പുള്ള ബജറ്റിലാണ് പ്രഖ്യാപനങ്ങൾ ഉള്ളതെങ്കിൽ വിശ്വസിക്കാമായിരുന്നു. എന്നാൽ, രണ്ട് മാസം മാത്രം കാലാവധി അവശേഷിക്കുന്ന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ വോട്ട് ലക്ഷ്യമിട്ട് മാത്രമാണെന്ന് ഏതൊരു കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും ബോധ്യമാകും.
മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിൽ ഉള്ളത് കേരളത്തിൽ മുഴുവൻ നാലുവരി പാതകളും നഗരങ്ങളിൽ അണ്ടർ പാസുകളും നിർമ്മിക്കുമെന്നാണ്. കൂടാതെ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും ഓരോ സ്ഥലത്തിന്റെയും പ്രധാന്യം അറിഞ്ഞുള്ള പ്രസ്താവനകളുമാണ്. ശിവഗിരിയിലെ മ്യൂസിയം പോലുള്ളവ സമുദായങ്ങളെ അടുപ്പിച്ചു നിർത്തുന്നതിനുള്ള ശ്രമവുമായി മാറി. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ ഭരണപക്ഷ എംഎൽഎമാർക്ക് പോലും ഒരു ആത്മവിശ്വസം ഉണ്ടായതായി തോന്നിയില്ല. പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഉള്ളതെന്ന് അവർക്കും ബോധ്യമാണ്.
മുല്ലപ്പെരിയാറിൽ ഡാം നിർമ്മിക്കാൻ 100 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. പുതിയ ഡാമിന് അനുമതി നൽകില്ലെന്ന കേന്ദ്രതീരുമാനവും കോടതി ഇടപാടുകളും നിലവിലിരിക്കെയാണ് ഈ പ്രഖ്യാപനം. ഇത് മന്ത്രി പി ജെ ജോസഫിന് വേണ്ടിയാകാം എന്നാണ് പൊതു വിലയിരുത്തൽ. റബർ കർഷകരുടെ കാര്യം പരിശോധിച്ചാലും മറ്റൊരു കാര്യം വ്യക്തമാകും. കെ എം മാണി ധനമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കും മുമ്പ് 300 കോടിയുടെ ധനസഹായം റബർകർഷകർക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിൽ തന്നെ 70 കോടി മാത്രമാണ് ഇത്രയും കാലം കൊണ്ട് ചിലവഴിക്കാൻ സാധിച്ചത്. ഈ സാഹചര്യം നിലനിൽക്കേ തന്നെയാണ് 200 കോടി കൂടി വർദ്ധിപ്പിച്ച് ഉമ്മൻ ചാണ്ടി തീരുമാനം കൈക്കൊണ്ടത്. ഇത് കർഷകർക്ക് ഉപകാരപ്രദമാക്കാൻ എങ്ങനെ സാധിക്കും എന്നതാണ് അറിയേണ്ടത്.
കായിക മേഖലയിലെ സർക്കാറിന്റെ പ്രഖ്യാപനങ്ങൾ നിരവധിയാണ്. ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാൻ 10 കോടിയാണ് വകയിരുത്തിയത്. ഇത് കൂടാതെ എല്ലാ ജില്ലകളിലും ഹൈടെക് സ്റ്റേഡിയം നിർമ്മിക്കാനും പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
10 പ്രധാന റോഡ് പദ്ധതികളാണ് ഈ വർഷം ഏറ്റെടുത്ത് വികസിപ്പിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ചവറ കെ.എം.എം.എൽ-കൊട്ടിയം റോഡ്, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറം-ഷൊർണൂർ, മാനാഞ്ചിറ-വെള്ളമാട്കുന്ന് നാല് വരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂർ ബൈപ്പാസ്, ഗുരുവായൂർ -ചാവക്കാട് റോഡ്, സുൽത്താൻ ബത്തേരി ബൈപ്പാസ് കൊച്ചി സീപോർട്ട് എയർപോർട്ട് മൂന്നാം ഘട്ടം വികസനത്തിനായി 100 കോടി രൂപ വകയിരുത്തി. കളമശ്ശേരിമുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വരെ നാലുവരിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായിട്ടാണ് 100 കോടി നീക്കിവച്ചിരിക്കുന്നത്.
റബർ സംഭരണം, ഊർജ്ജ ലഭ്യത, സൗരോർജ്ജ പ്‌ളാന്റുകൾ,മൽസ്യതൊഴിലാളികൾക്കും മൽസ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറിൽ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, ഭവന പദ്ധതികൾ, ഗ്രാമവികസനം, ടൂറിസം, ക്ഷീര വികസനം, കാർഷിക കോളജുകൾ, റോഡു വികസനം, സന്തുലിതവും സ്ഥായിയായതുമായി പ്രദേശിക വികസനം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രധാനമായും ബജറ്റിൽ ഉള്ളത്.
അതേസമയം റവന്യൂ കമ്മി 9897 കോടി രൂപയായും ധനക്കമ്മി 19971 കോടിയും ആയ ബജറ്റാണ് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ് 23583 കോടിയുമാണ്. റവന്യൂ ചെലവ് 99990 കോടിയായി. മൂലധന ചെലവ് 9572 കോടിയുമാണുള്ളത്. ബജറ്റിലുള്ള പ്രഖ്യാപനങ്ങൾ ഇഷ്ടം പോലെയാണെങ്കിലും എങ്ങനെയാണ് ഇത് നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെക്കു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
ബജറ്റിൽ തങ്ങളുടെ മണ്ഡലങ്ങളിൽ വേണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടതെല്ലാം നൽകുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രയിയുടെ ബജറ്റ് പ്രഖ്യാപനം എല്ലാ മേഖലകളിലും ഒന്നു ഓടിച്ചു പോകുകയായിരുന്നു ഇത്. വിദ്യാഭ്യാസ മേഖലയിൽ അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ഉമ്മൻ ചാണ്ടി ബജറ്റിൽ അവതരിപ്പിച്ചത്. 10 കോളേജുകളെ സെന്റർ ഓഫ് എക്‌സലൻസായി ഉയർത്തും, ഒരുകോളേജുമില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്ക് കോളേജ് അനുവദിക്കും, എറണാകുളം മഹാരാജാസ് കോളേജിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ കോളേജാക്കും, 100 വർഷം പൂർത്തിയാക്കിയ എയ്ഡഡ് കോളേജുകൾക്ക് ഒരു കോഴ്‌സുകൂടി അനുവദിക്കും ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ.