മെഡിക്കൽ കോളേജിനും ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്യൂട്ടിനുമായി 287 കോടി; തോന്നയ്ക്കലിലെ നൂതന ലാബോറട്ടറിക്കും വാക്സിൻ ഗവേഷണത്തിനും അൻപത് കോടി; മലബാർ ക്യാൻസർ സെന്ററിന്റെ രണ്ടാംഘട്ട വികസനവും ദ്രൂതഗതിയിൽ; പാലിയേറ്റിവ് രംഗത്തിനും കൈത്താങ്ങ്; ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ഭീതി പതിയെ ഒഴിയുമ്പോഴും ആരോഗ്യമേഖലയിൽ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കെ എൻ ബാലഗോപാൽ.മെഡിക്കൽ കോളേജുകളുടെ നവീകരണവും അധുനീക വൽക്കരണത്തിനുമുൾപ്പടെ ലക്ഷ്യമിട്ടാണ് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. മെഡി.കോളേജുകളുകൾക്കും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി രൂപ അനുവദിച്ചതായി ബജറ്റിൽ കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി അനുവദിച്ചപ്പോൾ തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ഗവേഷണത്തിനുമായി അൻപത് കോടി വകയിരുത്തി. സാമൂഹികപങ്കാളത്തതതോടെ ക്യാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും ബജറ്റിൽ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.ഇതിന്റെ തുടർച്ചയായി തിരുവനന്തപുരം ആർസിസിക്ക് 81 കോടി വകയിരുത്തിയിട്ടുണ്ട്.സ്ഥാപനത്തെ സംസ്ഥാന സെന്ററായി ഉയർത്താനും പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്.
കൊച്ചി ക്യാൻസർ സെന്ററിന് 14.5 കോടിയും ബജറ്റിൽ അനുവദിച്ചു.മലബാർ ക്യാൻസർ സെന്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുകയാണെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി അറിയിച്ചു.ഇതിലേക്കായി 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ശ്രദ്ധേയ ഇടപെടലുകളായ പാലിയേറ്റീവ് കെയറിനും ബജറ്റിൽ കൈത്താങ്ങുണ്ട്.പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി വകയിരുത്തി
ദേശീയആരോഗ്യമിഷന് 482 കോടിയും ബജറ്റിൽ അനുവദിച്ചു.ഒപ്പം എഫ്.എൽ.ടി.സികളായി ഉപയോഗിച്ച സ്പോർട്സ് സെന്ററുകളുടെ നവീകരണത്തിനും ബജറ്റിൽ പദ്ധതികളുണ്ട്. വൈദ്യശാസ്ത്ര - പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി,പോളിടെക്നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി,കെ ഡെസ്ക് പദ്ധതികൾക്ക് 200 കോടിയും ബജറ്റിൽ വകയിരുത്തി
മറുനാടന് മലയാളി ബ്യൂറോ