ഡബ്ലിൻ: ജൂൺ 18ന് ആരംഭിക്കുന്ന കേരളാ കാർണിവൽ- 16ന് ആദ്യമായി പ്രദർശന ഫുട്‌ബോൾ മത്സരവും സംഘടിപ്പിക്കും. അയർലണ്ട് മലയാളികൾക്ക് മുഴുവൻ അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച് മുന്നേറുന്ന സ്വോഡ്‌സ് ഫുട്‌ബോൾ ടീമും റെസ്റ്റ് ഓഫ് സ്വോർഡ്‌സും തമ്മിലാണ് 45 മിനിറ്റ് നീണ്ടു നിൽക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്.

സ്വോർഡ്‌സ് ടീമിനെ നയിക്കുന്ന ജോർജ് പുറപ്പത്തിനവും റെസ്റ്റ് ഓഫ് സ്വോഡ്‌സിനെ നയിക്കുന്നത് ബിജുവുമാണ്. റെസ്റ്റ് ഓഫ് സ്വോർഡ്‌സിൽ കളിക്കാൻ ആഗ്രഹിക്കുന്നവർ 0892288487 എന്ന നമ്പരിൽ ബന്ധപ്പെടുക. വാശിയേറിയ ഈ പ്രദർശന മത്സരം കാണുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരളാ ഹൗസ് അറിയിച്ചു.