- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം അന്ന് മുങ്ങിയ കണ്ണന്താനം തന്റെ ഗോഡ്ഫാദറിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ആറ് വർഷത്തിന് ശേഷം; പഴയ പിണക്കങ്ങളെല്ലാം മറന്നു സ്വീകരിച്ച് പിണറായി; സ്യൂട്ട്കേസെന്നെല്ല സോപ്പുപെട്ടി പോലും നൽകാതെ എംഎൽഎ ആയ കഥ പറഞ്ഞ് അൽഫോൻസ്: സോഷ്യൽ മീഡിയയിൽ അണികൾ തമ്മിൽ തല്ലുമ്പോഴും സി.പി.എം മുഖ്യമന്ത്രിയും ബിജെപി മന്ത്രിയും ഒരുമിച്ച് വിരുന്നുണ്ടത് ഇങ്ങനെ
ന്യൂഡൽഹി: സിപിഎമ്മോ മുന്നണിയോടെ വിട്ടവരോട് സൗമ്യമായി പെുമാറുന്ന സ്വഭാവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മറ്റും വീക്ഷിച്ചവർ പറുന്നത് കാർക്കശ്യക്കാരനാണ് പിണറായി എന്നാണ്. എൻകെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ച് വെല്ലുവിളിച്ച വ്യക്തിത്വമാണ് മുഖ്യമന്ത്രിയുടേത്. എന്നാൽ, മറുകണ്ടം ചാടി കേന്ദ്രത്തിൽ ബിജെപിയുടെ കരുത്തനായ കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ അൽഫോൻസ് കണ്ണന്താനത്തെ വിളിച്ചുവരുത്തി സൽക്കരിച്ചു വിട്ടു കേരള മുഖ്യന്ത്രി. അവിടെ രാഷ്ട്രീയമൊന്നും വിഷയമായില്ല. അൽഫോൻസിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന പിണറായി ഇന്നലെ കേന്ദ്രമന്ത്രി കണ്ണന്താനത്തെ സ്വീകരിച്ച് സൽക്കരിച്ചത് അപൂർവമായ ഒരു രാഷ്ട്രീയക്കാഴ്‌ച്ചയായി മാറി. കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിച്ചുവിജയിച്ച അൽഫോൻസിന് രണ്ടാമൂഴത്തിൽ പാർട്ടി അവസരം കൊടുത്തെങ്കിലും വേണ്ടെന്ന് പറഞ്ഞാണ് മറുകണ്ടം ചാടിയത് ആറ് വർഷം മുമ്പ് മുങ്ങിയ കണ്ണന്താനം തന്റെ രാഷ്ട്രീയ ഗുരുവായ പിണറായി വിജയനെ കണ്ടത് ഇപ്പോഴാണ്. കേന്ദ്രമന്ത്രിയെന്ന നിലയ
ന്യൂഡൽഹി: സിപിഎമ്മോ മുന്നണിയോടെ വിട്ടവരോട് സൗമ്യമായി പെുമാറുന്ന സ്വഭാവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മറ്റും വീക്ഷിച്ചവർ പറുന്നത് കാർക്കശ്യക്കാരനാണ് പിണറായി എന്നാണ്. എൻകെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ച് വെല്ലുവിളിച്ച വ്യക്തിത്വമാണ് മുഖ്യമന്ത്രിയുടേത്. എന്നാൽ, മറുകണ്ടം ചാടി കേന്ദ്രത്തിൽ ബിജെപിയുടെ കരുത്തനായ കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ അൽഫോൻസ് കണ്ണന്താനത്തെ വിളിച്ചുവരുത്തി സൽക്കരിച്ചു വിട്ടു കേരള മുഖ്യന്ത്രി. അവിടെ രാഷ്ട്രീയമൊന്നും വിഷയമായില്ല. അൽഫോൻസിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന പിണറായി ഇന്നലെ കേന്ദ്രമന്ത്രി കണ്ണന്താനത്തെ സ്വീകരിച്ച് സൽക്കരിച്ചത് അപൂർവമായ ഒരു രാഷ്ട്രീയക്കാഴ്‌ച്ചയായി മാറി.
കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിച്ചുവിജയിച്ച അൽഫോൻസിന് രണ്ടാമൂഴത്തിൽ പാർട്ടി അവസരം കൊടുത്തെങ്കിലും വേണ്ടെന്ന് പറഞ്ഞാണ് മറുകണ്ടം ചാടിയത് ആറ് വർഷം മുമ്പ് മുങ്ങിയ കണ്ണന്താനം തന്റെ രാഷ്ട്രീയ ഗുരുവായ പിണറായി വിജയനെ കണ്ടത് ഇപ്പോഴാണ്. കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് പിണറായി അൽഫോൻസിനെ കണ്ടത്. കൂടിക്കാഴ്‌ച്ചയിൽ നേതാക്കൾ പഴയ കാലങ്ങളെ കുറിച്ചോർത്ത് വാചാലരായി.
തന്നെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നതു പിണറായി വിജയനാണെന്നു പറഞ്ഞാണ് അൽഫോൻസ് കണ്ണന്താനം സൗഹൃദം പുതുക്കിയത്. അൽഫോൻസിനെ ആലപ്പുഴയിൽവച്ചു കണ്ടതും കാഞ്ഞിരപ്പള്ളിയിൽ മൽസരിക്കാമോയെന്നു താൻ ചോദിച്ചതും ഓർക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ പിണറായി മുന്നോട്ടുവച്ച കാഞ്ഞിരപ്പള്ളിയെന്ന വെല്ലുവിളി താൻ സന്തോഷപൂർവം ഏറ്റെടുത്തെന്നും സീറ്റുകിട്ടാൻ സ്യൂട്ട്കേസെന്നെല്ല സോപ്പുപെട്ടി പോലും വേണ്ടിവന്നില്ലെന്നും പറഞ്ഞ അൽഫോൻസ് ഇങ്ങനെ കൂട്ടിച്ചേർത്തു: 'പിണറായി മുഖ്യമന്ത്രിയാകണമെന്നു ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. എനിക്കു പിണറായി നൽകിയ വാൽസല്യവും സ്നേഹവും മറക്കാനാവില്ല.'
കേരള നിയമസഭയിൽ പിൻബെഞ്ചുകാരനെങ്കിലും താൻ പരിഗണിക്കപ്പെട്ടെന്നും കഠിനാധ്വാനികളാണു സംസ്ഥാനത്തെ എംഎൽഎമാരെന്നുമൊക്കെ അൽഫോൻസ് വാചാലനായപ്പോൾ മൂളിയും അമർത്തിയുമുള്ള ചിരി മാത്രം മറുപടിയാക്കി. നിയമസഭാസാമാജികനെന്ന നിലയിൽ അൽഫോൻസ് കണ്ണന്താനം സംസ്ഥാനത്ത് നല്ല പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽനിന്നാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. പാർലമെന്ററിരംഗത്തെ മികവുറ്റ രീതികളുടെ തുടർച്ചയ്ക്കുള്ള അവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ടൂറിസം, ഐടി രംഗത്ത് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. ഈ രംഗങ്ങളിൽ സംസ്ഥാനത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ഒന്നിച്ചുചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഇതിന്റെ തുടക്കമാണ് മുഖ്യമന്ത്രിയുമായുള്ള സ്‌നേഹവിരുന്ന്- അദ്ദേഹം പറഞ്ഞു.
ഒപ്പമുണ്ണാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ.കെ.രാഗേഷ് എംപിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേരള ഹൗസിലെത്തിയ കണ്ണന്താനം അരമണിക്കൂറോളം മുഖ്യമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെ കെ രാഗേഷ് എംപി, റെസിഡന്റ് കമീഷണർ ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇതിനുശേഷമായിരുന്നു വിരുന്ന്. കേരള ഹൗസിലെ പതിവ് ഊണിനൊപ്പം സ്പെഷലായി ഉണ്ടായിരുന്നത് നെയ്മീൻ കറിയും നെയ്മീൻ വറുത്തതും കോഴിവറുത്തതും. ബീഫ് ഇല്ലായിരുന്നു എന്നതും ശ്രദ്ദേയമായി.
എന്തായാലും കേരളത്തിൽ ബിജെപി- സി.പി.എം അണികൾ സൈബർലോകത്ത് തമ്മിൽ തല്ലുമ്പോൾ ഡൽഹിയിൽ രണ്ട് നേതാക്കൾ ഒപ്പമിരുന്ന ഭക്ഷണം പങ്കിട്ടത് ഏറെ ശ്രദ്ധയമായി.