- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പിണറായിക്ക് രാഷ്ട്രതലവന്മാർക്ക് നൽകുന്ന സ്വീകരണമൊരുക്കി ബഹ്റൈൻ; കേരളീയ സമൂഹമൊരുക്കുന്നത് വൻ പൗരസ്വീകരണം; സ്വീകരണത്തിന് സംഘാടകസമിതിയിൽ 500പേർ; താര പരിവേഷത്തിൽ കേരള മുഖ്യൻ ബഹ്റൈനിൽ
മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്‌റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിന് വെള്ളിയാഴ്ച വൈകീട്ട് വൻ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്.കിരീടവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നത് ആദ്യമാണ്. രാഷ്ട്രത്തലവന്മാർക്ക് ലഭിക്കുന്ന സ്വീകരണവും പ്രോട്ടോകോളുമാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തുനിന്നും രാത്രി 12.10നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈൻ കിരീടവകാശിയുടെ കോർട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജ് അൽ ഖലീഫയുടെയും ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. പ്രമുഖ പ്രവാസി വ്യവസായികളായ ഡോ. രവി പിള്ള, വർഗീസ് കുര്യൻ, ബഹ്‌റൈൻ പ്രതിഭ നേതാക്കളായ സിവി നാരായണൻ, സുബൈർ കണ്ണൂർ, ശ്രീജിത്, മഹേഷ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻകെ വീരമണി,
മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്‌റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിന് വെള്ളിയാഴ്ച വൈകീട്ട് വൻ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്.കിരീടവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നത് ആദ്യമാണ്. രാഷ്ട്രത്തലവന്മാർക്ക് ലഭിക്കുന്ന സ്വീകരണവും പ്രോട്ടോകോളുമാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും രാത്രി 12.10നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈൻ കിരീടവകാശിയുടെ കോർട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജ് അൽ ഖലീഫയുടെയും ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രമുഖ പ്രവാസി വ്യവസായികളായ ഡോ. രവി പിള്ള, വർഗീസ് കുര്യൻ, ബഹ്‌റൈൻ പ്രതിഭ നേതാക്കളായ സിവി നാരായണൻ, സുബൈർ കണ്ണൂർ, ശ്രീജിത്, മഹേഷ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻകെ വീരമണി, സോമൻ ബേബി തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്
വ്യാഴാഴ്ച രാവിലെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70ാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സംബന്ധിക്കും.
വെള്ളിയാഴ്ച രാവിലെ 9.30ന് പ്രഥമ കൈരളി ബഹ്റൈൻ എക്‌സലൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും. ഡിപ്‌ളൊമാറ്റ് റാഡിസൺ ഹോട്ടലിലാണ് ചടങ്ങ്.വൈകീട്ട് 5ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന പൗര സ്വീകരണത്തിൽ മുഖ്യമന്ത്രി സംസാരിക്കും. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവർ സംബന്ധിക്കും. ബഹ്‌റൈനിലെ മലയാള സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. രാത്രി ഏഴിന് മുഖ്യമന്ത്രി ബഹ്റൈൻ മ്യൂസിയം സന്ദർശിക്കും.
11ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന ബിസിനസ് സംഗമത്തിൽ മുഖ്യമന്ത്രിയും ബഹ്‌റൈനിലെ വിവിധ മന്ത്രിമാരും പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഡോ. രവി പിള്ള, വർഗീസ് കുര്യൻ തുടങ്ങിയവരും പങ്കെടുക്കും.മുഖ്യമന്ത്രിയുടെ ത്രിദിന ബഹ്‌റൈൻ സന്ദർശനം ചരിത്ര സംഭവമാക്കാൻ വൻ ഒരുക്കമാണ് നടക്കുന്നത്. സ്വീകരണ സമ്മേളനത്തിനായി സമാജം ഒരുങ്ങി. ബഹ്‌റൈൻ പ്രതിഭ മുതിർന്ന നേതാവ് സിവി നാരായണൻ ജനറൽ കൺവീനറും കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ചെയർമാനുമായി 500 അംഗ സംഘാടക സമിതി പൊതു സ്വീകരണത്തിനായി പ്രവർത്തിക്കുന്നു.