തിരുവനന്തപുരം: കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം, പി.സി.ജോർജ് എന്നിവരെ ഉടൻ യുഡിഎഫിൽ എടുക്കില്ലെന്ന് കൺവീനർ എം.എം.ഹസൻ. പുതിയ കക്ഷികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

സാമ്പത്തിക സംവരണത്തിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും വ്യത്യസ്ത അഭിപ്രായം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സഭയുടെ വിമർശനത്തിൽ തെറ്റു കാണുന്നില്ല. ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഹസൻ പറഞ്ഞു.