- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിസി തോമസിനെ വർക്കിങ് ചെയർമാൻ ആക്കുന്നതിൽ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാക്കൾക്ക് മുറുമുറുപ്പ്; എക്‌സിക്യൂട്ടീവ് ചെയർമാൻ എന്നൊരു തസ്തിക ഉണ്ടാക്കി മോൻസ് ജോസഫിനെ മയപ്പെടുത്തും; ബാക്കി എല്ലാവരും ഡെപ്യൂട്ടി ചെയർമാന്മാർ; കേട്ടു കേൾവിയില്ലാത്ത പദവികളുമായി ജോസഫിന്റെ കേരളാ കോൺഗ്രസ്
കോട്ടയം: പിസി തോമസ് വാക്കു പാലിച്ചു. കേരളാ കോൺഗ്രസ് പാർട്ടിയുടെ നിയന്ത്രണം പിജെ ജോസഫിന് കൈമാറുകയാണ് പിസി തോമസ്. ജോസ് കെ മാണിക്ക് കേരളാ കോൺഗ്രസ് എം എന്ന പാർട്ടി ലഭിച്ചതോടെ ഉണ്ടായ പ്രതിസന്ധി അങ്ങനെ പിജെയെ വിട്ട് അകലകുകയാണ്. പി.ജെ. ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ. പി.സി. തോമസ് വർക്കിങ് ചെയർമാനും.
ഇന്നു ചേരുന്ന ഓൺലൈൻ നേതൃയോഗം ലയന ശേഷമുള്ള കേരള കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതിനൊപ്പം പാർട്ടിയുടെ പുതിയ ഭരണഘടനയ്ക്കും അംഗീകാരം നൽകും. ഇതോടെ പാർട്ടിയുടെ നിയന്ത്രണം വീണ്ടും ജോസഫിനാകും. ജോസഫിന്റെ കൈയിലായിരുന്നു ഒരു കാലത്ത് ഈ പാർട്ടി. കെ എം മാണിയ്‌ക്കൊപ്പം ചേർന്ന് കേരളാ കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസ് പിസി തോമസിന്റേതായി. ജോസ് കെ മാണിയുടെ നിയമ പോരാട്ട വിജയത്തോടെ വീണ്ടും പിസി തോമസിനൊപ്പം ജോസഫ് ചേരുകയാണ്.
പി.ജെ. ജോസഫിന്റെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കോട്ടയത്തെ ഓഫിസാകും പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. നേരത്തെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫിസ് ഇവിടെ ആയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപാണ് പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസ് ചെയന്മാനായ കേരള കോൺഗ്രസിൽ ലയിച്ചത്. ലയനത്തിനു ശേഷം ഭാരവാഹികളെ നിശ്ചയിച്ചിരുന്നില്ല. ലയന ശേഷം നേതാക്കൾക്കായി പുതിയ പദവികളും കേരള കോൺഗ്രസിൽ രൂപീകരിക്കും. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും.
മോൻസ് ജോസഫാകും എക്‌സിക്യൂട്ടിവ് ചെയർമാൻ. ഇതാദ്യമായാണ് കേരള കോൺഗ്രസിൽ എക്‌സിക്യൂട്ടിവ് ചെയർമാൻ തസ്തിക സൃഷ്ടിക്കുന്നത്. പിസി തോമസിനെ പാർട്ടിയിലെ രണ്ടമാനായി ഉയർത്തി കാട്ടുന്നതിൽ ജോസഫ് പക്ഷ നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ ചിഹ്ന പ്രശ്‌നത്തെ മറികടക്കാൻ മത്സരിക്കാൻ ഒരു രജിസ്റ്റേർഡ് പാർട്ടി അനിവാര്യവുമായി. ഇതോടെ പിസി തോമസിന്റെ പാർട്ടിയിൽ ജോസഫ് അഭയം തേടി. അതുകൊണ്ട് തന്നെ പിസി തോമസിന് പാർട്ടിയിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം കൊടുക്കേണ്ടിയും വന്നു.
പിസി തോമസിനെ വർക്കിങ് ചെയർമാൻ ആക്കുന്നതിൽ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാക്കൾക്ക് മുറുമുറുപ്പ് ശക്തമാണ്. എക്‌സിക്യൂട്ടീവ് ചെയർമാൻ എന്നൊരു തസ്തിക ഉണ്ടാക്കി മോൻസ് ജോസഫിനെ മയപ്പെടുത്തുന്നതും എതിന്റെ ഭാഗമാണ്. ബാക്കി എല്ലാവരും ഡെപ്യൂട്ടി ചെയർമാന്മാരാകും. കേട്ടു കേൾവിയില്ലാത്ത പദവികളുമായി ജോസഫിന്റെ കേരളാ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ തെരഞ്ഞെടുപ്പ് ഫലവും ഇവർക്ക് ഏറെ പ്രാധാന്യപ്പെട്ടതാണ്. യുഡിഫിൽ കരുത്തു കാട്ടാൻ ഇവർക്കായാൽ രണ്ട് മന്ത്രിസ്ഥാനം വരെ കിട്ടും. ഇത് ജോസഫും മോൻസും സ്വന്തമാക്കാനാണ് സാധ്യത.
മോൻസിനെ തൽകാലം പിണക്കാൻ ജോസഫ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പിസി തോമസിനൊപ്പം മോൻസിനെ നിർത്താൻ ശ്രമം. ഫലത്തിൽ ഫ്രാൻസി ജോർജിന് പാർട്ടിയിൽ പിടി നഷ്ടമാകും. പുതിയ പാർട്ടിയിൽ ജോയ് ഏബ്രഹാം സെക്രട്ടറി ജനറലാകും. ഓഫിസ് ചുമതലയും ജോയ് ഏബ്രഹാമിനാണ്. ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവർ ഡെപ്യൂട്ടി ചെയർമാന്മാരാണ്.
മറ്റ് തസ്തികകൾ തീരുമാനിച്ചിട്ടില്ല. ഇന്ന് ആദ്യം പി.സി. തോമസ് വിഭാഗം സെക്രട്ടേറിയറ്റ് യോഗം ചേരും. ലയനം അംഗീകരിച്ച ശേഷം സംയുക്ത പാർട്ടിയുടെ ഹൈപവർ കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കും.
മറുനാടന് മലയാളി ബ്യൂറോ