- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിലെ തോൽവിയുടെ അലകൾ മാണിഗ്രൂപ്പിൽ അടങ്ങുന്നില്ല: മൂന്നു യൂത്ത് ഫ്രണ്ട് നേതാക്കളെ പുറത്താക്കി; പുതുശേരിയുടെ കോലം കത്തിച്ച് യൂത്ത് ഫ്രണ്ടിന്റെ തിരിച്ചടി; പത്തനംതിട്ടയിൽ മാണിഗ്രൂപ്പിൽ കൂട്ടയടി
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിലുണ്ടായ കനത്ത തോൽവിയുടെ പേരിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനം, പുതുശേരിയെ കാലുവാരി തോൽപിച്ചു എന്നീ കാരണങ്ങൾ നിരത്തി മൂന്ന് യൂത്ത്ഫ്രണ്ട് (എം) നേതാക്കളെ പുറത്താക്കി. പുതുശേരിയുടെ കോലം കത്തിച്ചു കൊണ്ട് യൂത്ത്ഫ്രണ്ടും തിരിച്ചടിച്ചതോടെ ജില്ലയിൽ മാണിഗ്രൂപ്പിൽ വിഭാഗീയത ശക്തമായി. ചരൽക്കുന്നിലെ സംസ്ഥാന ക്യാമ്പിന് തൊട്ടുപിന്നാലെ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശേരിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെയാണ് കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോയ് ഏബ്രഹാം പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുശേരിയെ കാലുവാരിയെന്നതായിരുന്നു കാരണം കാണിച്ചിരുന്നത്. തന്നെ വാരിയവർക്കെതിരേ നടപടി വേണമെന്ന് പുതുശേരി പാർട്ടി ചെയർമാൻ കെ.എം. മാണിയോട് നിരന്തരമായി സമ്മർദം ചെലുത്തി വരികയായിരുന്നു. ഇതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം മൂന്നുപേരെ പുറത്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിലുണ്ടായ കനത്ത തോൽവിയുടെ പേരിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനം, പുതുശേരിയെ കാലുവാരി തോൽപിച്ചു എന്നീ കാരണങ്ങൾ നിരത്തി മൂന്ന് യൂത്ത്ഫ്രണ്ട് (എം) നേതാക്കളെ പുറത്താക്കി.
പുതുശേരിയുടെ കോലം കത്തിച്ചു കൊണ്ട് യൂത്ത്ഫ്രണ്ടും തിരിച്ചടിച്ചതോടെ ജില്ലയിൽ മാണിഗ്രൂപ്പിൽ വിഭാഗീയത ശക്തമായി. ചരൽക്കുന്നിലെ സംസ്ഥാന ക്യാമ്പിന് തൊട്ടുപിന്നാലെ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശേരിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെയാണ് കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോയ് ഏബ്രഹാം പുറത്താക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുശേരിയെ കാലുവാരിയെന്നതായിരുന്നു കാരണം കാണിച്ചിരുന്നത്. തന്നെ വാരിയവർക്കെതിരേ നടപടി വേണമെന്ന് പുതുശേരി പാർട്ടി ചെയർമാൻ കെ.എം. മാണിയോട് നിരന്തരമായി സമ്മർദം ചെലുത്തി വരികയായിരുന്നു. ഇതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം മൂന്നുപേരെ പുറത്താക്കിയത്. 2011 ലെ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ വിക്ടർ ടി. തോമസിനെ കാലുവാരിയ പുതുശേരിക്ക് എതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് പുറത്താക്കപ്പെട്ടവർ ഉന്നയിച്ച ചോദ്യവും അച്ചടക്ക ലംഘനമായി കണക്കാക്കുന്നു.
മൂവരെയും പുറത്താക്കികൊണ്ടുള്ള തീരുമാനം അറിഞ്ഞതിന് പിന്നാലെ ജില്ലയിൽ യൂത്ത് ഫ്രണ്ടിനുള്ളിൽ അമർഷം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി തിരുവല്ല, മല്ലപ്പള്ളി, പുതുശ്ശേരി, റാന്നി എന്നിവിടങ്ങളിൽ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാർ പുതുശേരിയുടെ കോലവും കത്തിച്ചു. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തു വന്നു. പുതുശേരിയുടെ കോലം കത്തിച്ച നടപടി ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ലെന്നും സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും തിരുവല്ല നിയേജകമണ്ഡലം പ്രസിഡന്റ് വർഗീസ് ജോൺ പറഞ്ഞു.
മല്ലപ്പള്ളിയിൽ പ്രകടനമായി എത്തിയാണ് പ്രവർത്തകർ പുതുശേരിയുടെ കോലം കത്തിച്ചത്. പ്രകടനം യൂത്ത് ഫ്രണ്ട് (എം) ജില്ലാ ട്രഷറർ അഡ്വ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജി കൂടാരത്തിൽ അദ്ധ്യക്ഷനായിരുന്നു. ലിജോ വാളനാംകുഴി, ജോയി തോട്ടുങ്കൽ, സഞ്ചു പി ചാക്കോ, ഷിജി വട്ടക്കുഴി, രാജു തിരുവല്ല എന്നിവർ പ്രസംഗിച്ചു.
യു.ഡി.എഫിൽനിന്ന് പുറത്തു പോയ മാണിഗ്രൂപ്പിന് തിരിച്ചടിയായിരിക്കുകയാണ് പത്തനംതിട്ടയിലെ പ്രശ്‌നങ്ങൾ. നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ പാർട്ടി വിടാനും ഒരുങ്ങുന്നുണ്ട്.