- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് മാണി-സി.പി.എം ധാരണ തുടരുന്നു; ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റിലിയും സഖ്യത്തിന് വിജയം; കേരളാ കോൺഗ്രസ് നേട്ടമുണ്ടാക്കിയത് സി.പി.എം പിന്തുണയോടെ
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം-കേരള കോൺഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോൺഗ്രസിന് പിന്തുണ നൽകിയത്. കേരളാ കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ പുളത്തുങ്കൽ 12 അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു. സിപിഎമ്മിന്റെയും കേരളാ കോൺഗ്രസിന്റെയും ആറുവീതം അംഗങ്ങൾ കേരളാ കോൺഗ്രസിനെ പിന്തുണച്ചു. സിപിഐ അംഗവും പി.സി ജോർജ് പിന്തുണയ്ക്കുന്ന അംഗവും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ആകെ 22 അംഗങ്ങളുള്ള കൗൺസിലിൽ എട്ട് അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. സിപിഎമ്മിനും കേരളാ കോൺഗ്രസിനും ആറു വീതം അംഗങ്ങളുണ്ട്. സിപിഐക്ക് ഒരംഗവും പി.സി ജോർജിന് പിന്തുണയുള്ള ഒരംഗവുമുണ്ട്. നിലവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സെബാസ്റ്റ്യൻ പുളത്തുങ്കൽ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടു തിരഞ്ഞെടുപ്പ് നടക്കും. ഇവിടേയും സഖ്യം തുടരും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാ
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം-കേരള കോൺഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോൺഗ്രസിന് പിന്തുണ നൽകിയത്. കേരളാ കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ പുളത്തുങ്കൽ 12 അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു.
സിപിഎമ്മിന്റെയും കേരളാ കോൺഗ്രസിന്റെയും ആറുവീതം അംഗങ്ങൾ കേരളാ കോൺഗ്രസിനെ പിന്തുണച്ചു. സിപിഐ അംഗവും പി.സി ജോർജ് പിന്തുണയ്ക്കുന്ന അംഗവും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ആകെ 22 അംഗങ്ങളുള്ള കൗൺസിലിൽ എട്ട് അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. സിപിഎമ്മിനും കേരളാ കോൺഗ്രസിനും ആറു വീതം അംഗങ്ങളുണ്ട്. സിപിഐക്ക് ഒരംഗവും പി.സി ജോർജിന് പിന്തുണയുള്ള ഒരംഗവുമുണ്ട്. നിലവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സെബാസ്റ്റ്യൻ പുളത്തുങ്കൽ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടു തിരഞ്ഞെടുപ്പ് നടക്കും. ഇവിടേയും സഖ്യം തുടരും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കേരളാ കോൺഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായുള്ള ഒഴിവിലേക്കായാരുന്നു തിരഞ്ഞെടുപ്പ്. കേരളാ കോൺഗ്രസ്-കോൺഗ്രസ് ധാരണ പ്രകാരം നിലവിൽ ഒഴിവു വന്ന സീറ്റ് കേരളാ കോൺഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ധാരണകൾ തെറ്റിച്ച കേരളാ കോൺഗ്രസിനെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോൺഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാർത്ഥിയാക്കിയത്.
ധാരണകൾ ലംഘിച്ച് കോൺഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് സഖറിയാസ് കുതിരവേലി പ്രതികരിച്ചു. ഞങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞടുപ്പാണ് അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർത്തിയത് ശരിയായില്ലെന്നും അദ്ദഹം പറഞ്ഞു.