കോതമംഗലം: ലോട്ടറികോഴയുടെ കേടുതീരും മുൻപെ മാണിക്കെതിരെ സീറ്റ് കോഴവിവാദം. ആരോപണം സ്വന്തം പാർട്ടിയിൽ നിന്നാകുമ്പോൾ അതിലൽപ്പം കഴിമ്പില്ലെ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ അവരെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല.

മാണിയുടെ പാർട്ടിയുടെ ഒരു ഡസനിലധികം സംസ്ഥാന നേതാക്കളും അതിന്റെ ഇരട്ടിയിലധികം ഇതരനേതാക്കളുമുള്ള കോതമംഗലത്തുനിന്നാണ് സീറ്റ് കോഴവിവാദം പരസ്യമായി പൊന്തിവന്നിട്ടുള്ളത്.വാരപ്പെട്ടി ഡിവിഷൻ ജില്ലാപഞ്ചാത്ത് സീറ്റിനെച്ചൊല്ലിയാണ് വിവാദം ഉയർന്നിട്ടുള്ളത്.ഇതുവരെ കാര്യമായി പാർട്ടിവേദികളിലോ പരിപാടികൾക്കോ കാണാത്ത പാലമറ്റം സ്വദേശി ടോമി ജോസഫിന് വാരപ്പെട്ടി ജില്ലാ പഞ്ചായത്ത് സിറ്റ് നൽകിയത് മാണി കോഴ കൈപ്പറ്റിയാണെന്നാണ് ആരേപണം.ഈ വിഷയത്തിൽ യൂത്ത് ഫ്രണ്ട് (എം)ലെ ഒരു വിഭാഗം ഇന്നലെ വൈകിട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴ വാങ്ങി കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ ഞങ്ങൾക്കുവേണ്ടേ വേണ്ടെന്നായിരുന്നു പ്രകടനക്കാരുടെ പ്രധാന മുദ്രാവാക്യം.പ്രകടനത്തിൽ നൂറോളം പേർ പങ്കെടുത്തു.

പാർട്ടിയുടെയും പോഷകസംഘടനകളുടെയും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ സീറ്റുമോഹികളായി രംഗത്തുണ്ടായിരുന്നെന്നും സീറ്റുലഭിക്കാത്ത ഇക്കൂട്ടരായിക്കാം പ്രതിഷേധ പ്രകടനത്തിന് പിന്നിലെന്നാണ് മേഖലഒരു വിഭാഗം നേതാക്കളുടെ ആദ്യപ്രതികരണം. പ്രകടനത്തിൽ പങ്കാളികളായിട്ടില്ലെന്നും ഇതേക്കുറിച്ച് യാതോരറിവുമില്ലന്നും യത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ ജോഷി അറയ്ക്കൽ ,സി.കെ സത്യൻ,റോണി മാത്യു,നിയോജകമണ്ഡലം പ്രസിഡന്റെ് പി എം സിദ്ദിഖ് എന്നിവർ പറഞ്ഞു. പ്രകടനക്കാരോട് യാതൊരനുഭാവവുമില്ലന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും വനിത കമ്മീഷൻ അംഗവുമായ ലിസി ജോസിന്റെയും നിലപാട്. മാണി സാർ സീറ്റുനൽകി. അത് ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ലിസി ജോസ് വ്യക്തമാക്കി,

സീറ്റുവിഭജനത്തിന്റെ അവസാനഘട്ടത്തിൽ വാരപ്പെട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കെ എൽ എം ഗ്രൂപ്പ് ചെയർമാൻ ഷിബുതെക്കുംപുറം.യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിയേഷ് കെ മാത്യു ,റോണി മാത്യഎന്നിവരായിരുന്നു സീറ്റനായി ഇടിച്ചു നിന്നിരുന്നത്. ഇവരിൽ പ്രിയേഷ് കെ മാത്യു അനുകൂലികളാണ് പ്രകടനം നടത്തിയത്. പഴയ ജോസഫ് വിഭാഗം സീറ്റ് ശക്തിയായി ആവശ്യപ്പെട്ടിരുന്നെങ്കിലും ടി യു കുരുവിളക്ക് എം എൽ എ സീറ്റ് നൽകിയിട്ടുള്ളതിനാൽ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു മറുപക്ഷ ത്തിന്റെ നിലപാട്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിൽ പരസ്യമായി രംഗത്തിറങ്ങയവർക്കെതിരെ നടപടിയെടുക്കണെമെന്നാശ്യപ്പെട്ട് പാർട്ടിയെലെ മാണി പക്ഷനേതാക്കളിൽ ചിലർസംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.