- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കോൺഗ്രസ് നിലപാട് കടുപ്പിച്ചപ്പോൾ നാൽപതിൽ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിസന്ധി; കോട്ടയം ജില്ലയിൽ മാത്രം 30 പഞ്ചായത്തുകളിലും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭരണമാറ്റം ഉണ്ടാവും
കോട്ടയം: കോൺഗ്രസും കേരളാ കോൺഗ്രസ് മാണി വിഭാഗവും തമ്മിലെ ഭിന്നതയിൽ വലയുന്നത് മധ്യകേരളത്തിലെ അമ്പതോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 40 പഞ്ചായത്തുകളിൽ കോൺഗ്രസും കേരളാ കോൺഗ്രസും ചേർന്നാണു ഭരണം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തു തീരുമാനം പ്രാദേശികമായി നടപ്പാക്കാൻ മാണി ഗ്രൂപ്പും, മാണിക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസും തീരുമാനിച്ചാൽ കാര്യങ്ങൾ മാറി മറിയും. കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒഴികെ 16 പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം പ്രതിസന്ധിയിലാകും. സഖ്യമുള്ള 24 പഞ്ചായത്തുകളിൽ 14 എണ്ണത്തിൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനും വെല്ലുവിളിയുണ്ടാകും. പാലായിൽ കേരളാ കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. എന്നാൽ, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭകളിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇടുക്കി ജില്ലാ പഞ്ചായത്ത്, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലും ഭരണമാറ്റത്തിന് സാധ്യത ഏറെയാണ്. ഇടുക്കിയിൽ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും 10 പഞ്ചായത്തുകളിലും കേരളാ കോൺഗ്രസ് പിന്തുണയിലാണു കോൺഗ
കോട്ടയം: കോൺഗ്രസും കേരളാ കോൺഗ്രസ് മാണി വിഭാഗവും തമ്മിലെ ഭിന്നതയിൽ വലയുന്നത് മധ്യകേരളത്തിലെ അമ്പതോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 40 പഞ്ചായത്തുകളിൽ കോൺഗ്രസും കേരളാ കോൺഗ്രസും ചേർന്നാണു ഭരണം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തു തീരുമാനം പ്രാദേശികമായി നടപ്പാക്കാൻ മാണി ഗ്രൂപ്പും, മാണിക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസും തീരുമാനിച്ചാൽ കാര്യങ്ങൾ മാറി മറിയും.
കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒഴികെ 16 പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം പ്രതിസന്ധിയിലാകും. സഖ്യമുള്ള 24 പഞ്ചായത്തുകളിൽ 14 എണ്ണത്തിൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനും വെല്ലുവിളിയുണ്ടാകും. പാലായിൽ കേരളാ കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. എന്നാൽ, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭകളിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇടുക്കി ജില്ലാ പഞ്ചായത്ത്, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലും ഭരണമാറ്റത്തിന് സാധ്യത ഏറെയാണ്. ഇടുക്കിയിൽ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും 10 പഞ്ചായത്തുകളിലും കേരളാ കോൺഗ്രസ് പിന്തുണയിലാണു കോൺഗ്രസ് പ്രസിഡന്റുമാർ ഭരിക്കുന്നത്. ഇതെല്ലാം മാണി കലിച്ചാൽ കോൺഗ്രസിന് നഷ്ടമാകും. കേരളാ കോൺഗ്രസിന് ഇടതുപക്ഷത്തിന്റെ പിന്തുണയുള്ളതിനാൽ അവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനും കഴിയും.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരസഭ, പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോൽ പഞ്ചായത്തുകളിലെ ഭരണത്തിൽ മാറ്റമുണ്ടായേക്കും. എറണാകുളം ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാകും. തൃശൂർ ജില്ലയിൽ ഒരു നഗരസഭ, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു പഞ്ചായത്ത് എന്നിവിടങ്ങളിൽ അധികാരമാറ്റം ഉണ്ടായേക്കാം. ആലപ്പുഴ ജില്ലയിൽ ചേർത്തല, ചെങ്ങന്നൂർ നഗരസഭകളിലും തലവടി, മാന്നാർ, പള്ളിപ്പാട് പഞ്ചായത്തുകളിൽ കോൺഗ്രസിനു ഭരണം നിലനിർത്താൻ കേരളാ കോൺഗ്രസിന്റെ പിന്തുണ വേണം. കോഴിക്കോട് ജില്ലയിൽ ഒരു പഞ്ചായത്തിൽ കേരളാ കോൺഗ്രസ് നിർണായക ഘടകമാണ്. ഈ സാഹചര്യത്തിൽ മാണി വിഷയത്തെ കരുതോലടെ മാത്രമേ കൈകാര്യം ചെയ്യൂ. കോട്ടയത്ത് മാണിയെ അംഗീകരിക്കാത്തതിന്റെ ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലപാട് കേരള കോൺഗ്രസ് മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ പിന്തുടരാൻ നിലവിൽ തീരുമാനമില്ല. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെതന്നെ വാഴപ്പള്ളി പഞ്ചായത്തിൽ കേരള കോൺഗ്രസ് പിന്തുണയിൽ കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ച കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ നിലപാട് തിരുത്തുകയായിരുന്നു. വാഴപ്പള്ളി പഞ്ചായത്തിൽ വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ഷീലാ തോമസിനെ കേരള കോൺഗ്രസ് പിന്തുണച്ചു. 21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസിന് എട്ടും കോൺഗ്രസിന് നാലും സിപിഎമ്മിന് ഒൻപതും അംഗങ്ങളാണ്.
അതേസമയം കേരള കോൺഗ്രസിന് മുൻതൂക്കമുള്ള പാലാ മുത്തോലി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നു. എൽ.ഡി.എഫും വിട്ടുനിന്ന ഇവിടെ കേരള കോൺഗ്രസിലെ ബീന ബേബി വിജയിച്ചു. കേരള കോൺഗ്രസിന് ആറ്, കോൺഗ്രസിന് രണ്ട് എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. കോൺഗ്രസിലെ ധാരണപ്രകാരം വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലിമ്മ ടോമി രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. അതായത് കോൺഗ്രസുമായി സഖ്യം പിരിയുന്നിടത്തെല്ലാം കേരളാ കോൺഗ്രസിനെ സി.പി.എം പിന്തുണയ്ക്കുമെന്ന വിലയിരുത്തലാണ് ശരിയാവുന്നത്.