- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശം ഉറപ്പെന്ന് കെ എം മാണി; ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയിൽ സ്ഥാനം ചോദിച്ച് പാർട്ടി ആരുടെയും അടുത്തേക്കു പോകില്ലെന്നും പാർട്ടി ചെയർമാൻ
കോട്ടയം: കേരള കോൺഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി. ചിന്തിച്ചുറപ്പിച്ചു വേണം തീരുമാനമെടുക്കാൻ. ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയിൽ സ്ഥാനം ചോദിച്ച് പാർട്ടി ആരുടെയും അടുത്തേക്കു പോകില്ല. കേരള കോൺഗ്രസിന്റെ നയം അംഗീകരിക്കുന്നവരോടു സഹകരിക്കും. തനിച്ചു നിൽക്കുന്നതാണു സുഖം. തനിച്ചുനിന്നിട്ട് പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മുന്നോടിയായുള്ള കാർഷിക ബദൽ രേഖ സമ്മേളനത്തിൽ മാണി അവതരിപ്പിച്ചു. ഒരു ഹെക്ടറിൽ താഴെയുള്ളവരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കർഷകർക്കു നൽകുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർബൺ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കർഷകർക്ക് നൽകുക തുടങ്ങിയവയാണ് പ്രമേയത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ. ബദൽ രേഖയുമായി യോജിക്
കോട്ടയം: കേരള കോൺഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി. ചിന്തിച്ചുറപ്പിച്ചു വേണം തീരുമാനമെടുക്കാൻ. ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയിൽ സ്ഥാനം ചോദിച്ച് പാർട്ടി ആരുടെയും അടുത്തേക്കു പോകില്ല. കേരള കോൺഗ്രസിന്റെ നയം അംഗീകരിക്കുന്നവരോടു സഹകരിക്കും. തനിച്ചു നിൽക്കുന്നതാണു സുഖം. തനിച്ചുനിന്നിട്ട് പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മുന്നോടിയായുള്ള കാർഷിക ബദൽ രേഖ സമ്മേളനത്തിൽ മാണി അവതരിപ്പിച്ചു.
ഒരു ഹെക്ടറിൽ താഴെയുള്ളവരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കർഷകർക്കു നൽകുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർബൺ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കർഷകർക്ക് നൽകുക തുടങ്ങിയവയാണ് പ്രമേയത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ. ബദൽ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാർട്ടി തീരുമാനം. ബദൽ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.