റാസൽ ഖൈമ: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ യൂണിറ്റ് ഉൽഘാടനം ഉയർപ്പിന്റെ പ്രത്യേക സമൂഹ ഗാനോപഹാരം 'ബോണാ ഖ്യംതാ' 'BONA KHYMTHA', K.C.C മേഖലാ സംഗീതവിഭാഗം ഉൽഘാടനം എന്നിവ ഏപ്രിൽ 6 വെള്ളി വൈകിട്ട് വൈകിട്ട് 6 : 30 -ന് റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

ആഗോള ക്രൈസ്തവ മലയാള സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ച പ്രശസ്ത ആരാധനാ സംഗീതജ്ഞനും, സംവിധായകനും ആയ ഫാ. ജോൺ സാമുവേലിന്റെ നേതൃത്വത്തിൽ സമൂഹസംഗീത വിരുന്ന് (BONA KHYMTHA-ഇതോടൊപ്പം നടക്കും. 'ലാ മൊറിയോ സെഗിത്തോ' ബാംഗ്ലൂർ, യൂ. എസ്. എ. എന്നിവിടങ്ങളിലും, 'സാധു സോപാനം' എന്ന സാധുകൊച്ചുകുഞ്ഞുപദേശിയുടെ ഗീതങ്ങൾ സിംഫണി ആയി തിരുവനന്തപുരത്തും അവതരിപ്പിച്ച് മാധ്യമ പ്രശംസ നേടുകയും ചെയ്ത ഫാ. ജോൺ സാമുവേൽ യു. എ. ഇ - ലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 400-ൽ പരം ഗായകരെ അണി നിരത്തിയാണ് കോൺഗ്രിഗേഷണൽ സിംഫണി അവതരിപ്പിക്കുന്നത്.

സൺഡേ സ്‌കൂൾ വിദ്ദ്യാർത്ഥികൾക്കായി ഈസ്റ്റർ എഗ്ഗ് പെയിന്റിങ് മത്സരവും ഇതോടൊപ്പം നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്ക് ഫാ. ഐപ്പ് പി. അലക്‌സ്(യൂണിറ്റ് പ്രസിഡന്റ്), ബാബു കുര്യൻ (സോണൽ സെക്രട്ടറി), അലക്‌സ് തരകൻ (ജനറൽ കൺവീനർ), ജോബ് ഐ. ചാക്കോ (പ്രോഗ്രാം കൺവീനർ), ഡെജി പൗലോസ്(കോർഡിനേറ്റർ),രാജേഷ് ഫിലിപ്പ് തോമസ് (പബ്ലിസിറ്റി & മീഡിയ), എബി ആനിക്കാട്(ഈസ്റ്റർ എഗ്ഗ് കോമ്പറ്റിഷൻ), സനിൽ കല്ലറക്കൽ (ഫിനാൻസ്), രാജു പി. എ.(ഭക്ഷണം), സജി വർഗീസ് (സംഗീത നിശ), ബിനു വർഗീസ് (ഫെസിലിറ്റി), മേഴ്സി ബേബി (റിസപ്ഷൻ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക് 056 - 6390133