- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം; ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും; സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുന്നു
കാൺപൂർ: മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും. എന്നാൽ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ രോഗികളുടെ വർധന കുറച്ചു നാൾ കൂടി തുടരുമെന്നും പഠനം പറയുന്നു. കാൺപൂർ ഐ.ഐ.ടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
മെയ് 8 മുതൽ 20 വരെയുള്ള കാലയളവിൽ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കോവിഡ് കേസുകൾ കുറച്ചുദിവസം കൂടി കൂടിയേക്കാമെന്നും പഠനം പറയുന്നു. ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയിൽ മാത്രം 50,000 കേസുകൾ ഉണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്.
അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ തുടരുകയാണ്. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രമാണുള്ളത്.
ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങൾക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണാനന്തര ചടങ്ങിൽ 20 പേർക്കും ആണ് അനുമതി.
തുണിക്കടകൾ, ജൂവലറി, ബാർബർ ഷോപ്പ് എന്നിവ തുറക്കില്ല. പാൽ, പച്ചക്കറി, പലല്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. ആശുപത്രികൾ,ഫാർമസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോൾ പമ്പ് , വർക്ക് ഷോപ്പ്, ടെലികോം സർവ്വീസുകൾ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല. ഐടി സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം ചുരുക്കണം. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാർ മാത്രമേ എത്താവൂ. സിനിമാ സിരീയൽ ചിത്രീകരണം നടക്കില്ല.
മറുനാടന് മലയാളി ബ്യൂറോ