തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂർ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂർ 110, ഇടുക്കി 83, കാസർഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മൽ സ്വദേശി ഐ. നിസാൻ (84), ചിറയിൻകീഴ് സ്വദേശി രാജൻ പിള്ള (60), ചുള്ളിമാനൂർ സ്വദേശി അപ്പു (82), മടവൂർ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂർ സ്വദേശി അനിൽകുമാർ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആർ. ശിവകുമാർ (61), പുഷ്പ നഗർ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂർ സ്വദേശി മോഹൻ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടിൽ സ്വദേശിനി സാറ ബീവി (55), കണ്ണൂർ സ്വദേശിനി റിനി ഹരിദാസൻ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂർ സ്വദേശി അബൂബക്കർ (59), തലശേരി സ്വദേശി വിൻസന്റ് ഫ്രാൻസിസ് (78) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, കോഴിക്കോട് 385, എറണാകുളം 192, തൃശൂർ 221, ആലപ്പുഴ 220, തിരുവനന്തപുരം 164, കൊല്ലം 185, പാലക്കാട് 98, കോട്ടയം 157, കണ്ണൂർ 67, ഇടുക്കി 69, കാസർഗോഡ് 53, പത്തനംതിട്ട 26, വയനാട് 34 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂർ 3, മലപ്പുറം 2, പത്തനംതിട്ട, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂർ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂർ 285, കാസർഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,01,739 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെന്മെന്റ് സോൺ സബ് വാർഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (സബ് വാർഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാർഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്പോട്ടുകളാണുള്ളത്.