- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്; 5217 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 60,924; ഇതുവരെ രോഗമുക്തി നേടിയവർ 5,72,911; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4777 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂർ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂർ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസർഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂർ സ്വദേശി ഗോപകുമാർ (49), തിരുമുള്ളവാരം സ്വദേശി ഗോപൻ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയൻ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കൽ സ്വദേശി മംഗളാനന്ദൻ (67), കോട്ടയം മീനാച്ചിൽ സ്വദേശി അബ്ദുൾ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രൻ (62), തോപ്പുംപടി സ്വദേശി കെ.ജി. നോർബർട്ട് (80), തിരുവള്ളൂർ സ്വദേശി രാജൻ (74), തൃശൂർ ഗുരുവായൂർ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടൻ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആർ നഗർ സ്വദേശി കുഞ്ഞിക്കണ്ണൻ (63), അക്കാപറമ്പ് സ്വദേശി മരക്കാർ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലൻ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹിൽ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പവിത്രൻ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂർ സ്വദേശി അബ്ദുൾ ഖാദിർ (77), കാസർഗോഡ് തെക്കിൽ സ്വദേശി കണ്ണൻ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 623, കോഴിക്കോട് 534, തൃശൂർ 461, എറണാകുളം 360, കോട്ടയം 386, കൊല്ലം 378, തിരുവനന്തപുരം 204, പാലക്കാട് 178, ആലപ്പുഴ 256, കണ്ണൂർ 176, വയനാട് 201, പത്തനംതിട്ട 146, ഇടുക്കി 145, കാസർഗോഡ് 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂർ 5, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് 4 വീതം, പത്തനംതിട്ട, പാലക്കാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 377, കൊല്ലം 336, പത്തനംതിട്ട 172, ആലപ്പുഴ 468, കോട്ടയം 613, ഇടുക്കി 64, എറണാകുളം 685, തൃശൂർ 270, പാലക്കാട് 397, മലപ്പുറം 852, കോഴിക്കോട് 599, വയനാട് 80, കണ്ണൂർ 197, കാസർഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,72,911 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,400 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,99,469 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,931 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1643 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാർ (കണ്ടെന്മെന്റ് സോൺ സബ് വാർഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാർഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ