തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5218 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോട്ടയം 758, തൃശൂർ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂർ 149, ഇടുക്കി 104, കാസർഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യൻ (84), അണ്ടൂർകോണം സ്വദേശി സത്യൻ (58), കാപ്പിൽ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലൻ (72), മടവൂർ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തൻപുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫർ (74), കിളികല്ലൂർ സ്വദേശി വിജയൻ (68), കല്ലട സ്വദേശി വിഗ്‌നേശ്വരൻ പിള്ള (78), പരവൂർ സ്വദേശി ശ്രീധരൻ നായർ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവർഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണൻ (65), ഹരിപ്പാട് സ്വദേശി മുരുഗൻ (58), തൃശൂർ ഇരിങ്ങാലകുട സ്വദേശി വത്സൻ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂർ സ്വദേശി രാമൻ നായർ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലൻ (74), പാലക്കാട് കോയിപ്ര സ്വദേശി മിചൽ സ്വാമി (72), മലപ്പുറം വേലൂർ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലൻ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങൽ സ്വദേശി ഷാജഹാൻ (40), പാരമലങ്ങാടി സ്വദേശി ഹസൻ (86), കോഴിക്കോട് ഫറോഖ് സ്വദേശി വീരൻ (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പാടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂർ സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കൽപറ്റ സ്വദേശി സുലൈമാൻ (70), കണ്ണൂർ ഉളിയിൽ സ്വദേശിനി ഷറീഫ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, തൃശൂർ 689, എറണാകുളം 442, തിരുവനന്തപുരം 306, കൊല്ലം 413, പത്തനംതിട്ട 304, മലപ്പുറം 355, പാലക്കാട് 162, ആലപ്പുഴ 310, വയനാട് 273, കോഴിക്കോട് 257, കണ്ണൂർ 114, ഇടുക്കി 100, കാസർഗോഡ് 20 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

46 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തൃശൂർ 9 വീതം, കണ്ണൂർ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവനന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 290, കൊല്ലം 863, പത്തനംതിട്ട 188, ആലപ്പുഴ 233, കോട്ടയം 440, ഇടുക്കി 72, എറണാകുളം 416, തൃശൂർ 706, പാലക്കാട് 338, മലപ്പുറം 714, കോഴിക്കോട് 487, വയനാട് 162, കണ്ണൂർ 115, കാസർഗോഡ് 42 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,16,666 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,90,987 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,178 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1357 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെന്മെന്റ് സോൺ വാർഡ് 12), ഇരട്ടിയാർ (13, 14), പുറപ്പുഴ (സബ് വാർഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂർ (സബ് വാർഡ് 6, 10, 12), കല്ലുവാതുക്കൽ (സബ് വാർഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാർഡ് 5, 6, 7, 11, 13, 14), അടൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 26), ചിറ്റാർ (സബ് വാർഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാർഡ് 4), തൃശൂർ ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്പോട്ടുകളാണുള്ളത്