തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 674, തൃശൂർ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂർ 298, വയനാട് 219, ഇടുക്കി 113, കാസർഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരൻ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂർ സ്വദേശി സുകുമാർ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60), ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുകുമാര കുറുപ്പ് (74), എറണാകുളം താണിക്കൽ ലെയിൻ സ്വദേശിനി മുംതാസ് (70), ഇലഞ്ഞി സ്വദേശി മേരിക്കുട്ടി (70), തൃശൂർ ചെറുങ്ങലൂർ സ്വദേശി ബീരാവുണ്ണി (62), മലപ്പുറം ആനമങ്ങാട് സ്വദേശി അബൂബക്കർ (78), കരുളായി സ്വദേശി മുഹമ്മദ് (60), കല്പകഞ്ചേരി സ്വദേശി കുഞ്ഞീത്തുട്ടി (74), തവനൂർ സ്വദേശിനി കദീജ (79), വളവന്നൂർ സ്വദേശി മൊയ്ദീൻ ഹാജി (70), കോഴിക്കോട് ഫറോഖ് സ്വദേശിനി കദീസുമ്മ (72), ചേങ്ങോട്ടുകാവ് സ്വദേശി ബാലൻ നായർ (65), കാപ്പാട് സ്വദേശി ശ്രീദത്ത് (5), കണ്ണാച്ചേരി സ്വദേശിനി ചിന്നമ്മു (85), വടകര സ്വദേശി മഹമൂദ് (74), വയനാട് തലപ്പുഴ സ്വദേശിനി സാവിത്രി (60), സുൽത്താൻബത്തേരി സ്വദേശി മുഹമ്മദ് (84), കണ്ണൂർ എളമയൂർ സ്വദേശി ഗോപി (72), കാസർഗോഡ് കുട്ടിക്കാലു സ്വദേശി കോരപ്പല്ലു (70) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 651, തൃശൂർ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂർ 246, വയനാട് 214, ഇടുക്കി 104, കാസർഗോഡ് 73 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, എറണാകുളം, തൃശൂർ, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂർ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂർ 349, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,81,217 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,429 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1470 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ രാമൻകരി (കണ്ടെന്മെന്റ് സോൺ വാർഡ് 10), കരുവാറ്റ (സബ് വാർഡ് 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (5, 6, 7, 14, 15 (സബ് വാർഡുകൾ), 12) പത്തനംതിട്ട ജില്ലയിലെ കൊടുമൺ (സബ് വാർഡ് 15), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 453 ഹോട്ട് സ്പോട്ടുകളാണുള്ളത്.