തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡ് വ്യാപനത്തിൽ കുത്തനെ ഉയർച്ചയുണ്ടാകുമെന്ന് നേരത്തെ കണക്കുകൂട്ടിയതാണ്. എന്നാൽ, ഇന്നലത്തെ പരിശോധനാ കണക്കുകൾ വന്നതോടെ, സർക്കാർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 13,835 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചയും ഇന്നലെയുമായി ശേഖരിച്ച 2.5 ലക്ഷം സാംപിളുകളിൽ 81,211 എണ്ണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്

എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

വിവാഹം പാലുകാച്ചൽ ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം

കോവിഡ് ജാഗ്രത പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്

ഇൻഡോർ പരിപാടികൾക്ക് 75 പേർക്ക് പങ്കെടുക്കാം

ഔട്ട്‌ഡോർ പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം

കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്

പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇൻസിഡന്റ് കമാൻഡർമാർ വിലയിരുത്തും

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി

നിയന്ത്രണം കർശനമാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

കോഴിക്കോട് ഞായറാഴ്ചകളിൽ നിയന്ത്രണം

കൂടിച്ചേരലുകൾ അഞ്ച് പേരിൽ കൂടാൻ പാടില്ല

പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ പാടുള്ളു

അവശ്യസേവനങ്ങളുടെ കടകൾ, സ്ഥാപനങ്ങൾ വൈകുന്നേരം ഏഴ് വരെ മാത്രം