- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസ് ഓക്സി മീറ്ററിന് അമിത വില ഈടാക്കുന്നു; കമ്പനിയുടെ പേരോ എം ആർ പി യോ ഇല്ലാത്ത ഓക്സി മീറ്ററുകളും വിൽപ്പനയ്ക്ക്: വടകരയിൽ സർജിക്കൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
കോഴിക്കോട്: രക്തത്തിലെ ഓക്സിജന്റെ അളവ് നിർണയിക്കുന്ന പൾസ് ഓക്സി മീറ്ററിന് അമിത വില ഈടാക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് വടകര നഗരത്തിലെ സർജിക്കൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
വടകര പുതിയ സ്റ്റാൻഡിന് വലതുവശം റീജൻസി ടവറിൽ പ്രർത്തിക്കുന്ന ഹോൾസെയിൽ സർജിക്കൽ സ്ഥാപനത്തിൽ ജിസ്‌മോർ കമ്പനിയുടെ 986 രൂപക്ക് ലഭിക്കുന്ന പൾസ് ഓക്സി മീറ്റർ 1400 രൂപക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. കടക്കാരൻ അമിതലാഭം ഈടാക്കില്ലെന്നും ബാക്കി സ്റ്റോക്ക് ഒരെണ്ണത്തിന് 1100 രൂപ വീതം ഈടാക്കി വില്പന നടത്തുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയച്ചു.
വീരഞ്ചേരിയിലും സമീപത്തുമുള്ള സർജിക്കൽ കടകളിലും പരിശോധന നടത്തി. ചിലയിടങ്ങളിൽ കമ്പനിയുടെ പേരോ എം ആർ പിയോ ഇല്ലാത്ത ഓക്സിമീറ്ററുകൾ വില്പനയ്ക്കുള്ളതായി കണ്ടെത്തി. ചില കടകളിൽ സ്റ്റോക്ക് എത്തിക്കാതെ ക്ഷാമം ഉണ്ടാക്കുന്നതായും മനസിലായി. എത്രയും പെട്ടന്ന് ആവശ്യത്തിന് സ്റ്റോക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. വിതരണ കമ്പനികൾ കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് വിലകൂട്ടി എടുക്കുന്നതായി കടക്കാർ അറിയിച്ചു.
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ടി സി സജീവന് പുറമേ റേഷനിങ് ഇൻസ്‌പെക്ടർമാരായ നിജിൻ ടി വി, സജീഷ് കെ ടി, കുഞ്ഞികൃഷ്ണൻ കെ പി എന്നിവരും ജീവനക്കാരായ സുനിൽകുമാർ എസ്, ഗോപാലകൃഷ്ണൻ ഇ കെ, ശ്രീജിത്ത്കുമാർ കെ പി എന്നിവരും പങ്കെടുത്തു. കോവിഡ് ചികിത്സയ്ക്ക് അത്യാവശ്യമായ പൾസ് ഓക്‌സിമീറ്ററുകൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങിയ ഓക്‌സിജൻ അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്കുണ്ടായ വൻവില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി ഗവാസ് ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന രോഗികൾക്കുൾപ്പെടെശരീരത്തിലെ ഓക്‌സിജൻ അളവു സ്വയം പരിശോധിക്കാനുള്ള പൾസ് ഓക്‌സിമീറ്ററുകൾക്ക് കോവിഡിനു മുൻപത്തെ വിലയേക്കാൾ എട്ടും പത്തും ഇരട്ടിയിലധികമാണ് ഇപ്പോൾ ഈടാക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് അത്യാവശ്യമായ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്കും വൻ വില വർന്ധനനവുണ്ട്. അതേ സമയം ഇവ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. വില വർദ്ധനപ്പിക്കുന്നതിനൊപ്പം കൃത്രിമക്ഷാമവും സൃഷ്ടിക്കുകയാണ്.പി പിഇ കിറ്റുകൾ, ഗ്ലൗസുകൾ, തെർമോമീറ്റർ എന്നിവയ്ക്കും വില വർദ്ധനവുണ്ട്. സർക്കാർ അടിയന്തരമായി ഈ കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.