- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ അവലോകന യോഗം; കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം. വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.
ഈ ആഴ്‌ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്. നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് സാധ്യത.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ