- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകൾ കുതിച്ച് ഉയരുമോ? ആശങ്കയിൽ ആരോഗ്യപ്രവർത്തകർ; നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനമെടുക്കാൻ കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ഇല്ല; ബുധനാഴ്ച ചേരാൻ സാധ്യത
തിരുവനന്തപുരം: ഓണത്തിന് ശേഷംകോവിഡ് വ്യാപനം ഏറുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. സംസ്ഥാനത്തെ നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റമുണ്ടാകുമോ എന്ന് വൈകാതെ അറിയാം. തിങ്കളാഴ്ച കോവിഡ് അവലോകന യോഗം വിളിച്ചുചേർക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, യോഗം താൽക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്.
ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്. അതിനാൽ രോഗസ്ഥിരീകരണ നിരക്ക് ഉയർന്നുനിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം.
ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാൽ ടിപിആർ കുത്തനെ ഉയരുന്നു.
സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ മറ്റുതരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. ഒരേസമയം കടകളിൽ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. കടകളിൽ പോകുന്നവർക്കും കടയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും ഡബ്ൾ മാസ്ക്കോ, എൻ 95 മാസ്ക്കോ നിർബന്ധമാക്കും. പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കും. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പെങ്കടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.
ഒപ്പം അടുത്ത ഒരാഴ്ച പരിശോധന രണ്ടുലക്ഷത്തിലേക്കുയർത്തിയും മാസ് വാക്സിനേഷൻ നടത്തിയും രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തും. രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും രോഗബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ജില്ലകളിൽ െഎ.സി.യു കിടക്കകളിൽ കൂടുതൽ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്.
അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41ആണ് ടി.പി.ആർ. പ്രതിദിനം ശരാശരി 100 പേർ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,494 ആയി.
മറുനാടന് മലയാളി ബ്യൂറോ