തിരുവനന്തപുരം: ഓണക്കാലത്ത് നൽകിയ ഇളവുകൾ മൂലം കോവിഡ് കേസുകളിൽ വർദ്ധന ഉണ്ടായെന്ന് മുഖ്യമന്ത്രി. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വർധിപ്പിച്ചിരുന്നു. വാക്‌സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആർജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേർക്ക് വരെ വാക്‌സീൻ നൽകുന്നുണ്ട്. മരണനിരക്ക് പിടിച്ചു നിർത്താനായി എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി മരണങ്ങളും വർധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്‌സീൻ ആദ്യം തന്നെ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവർക്കാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവർത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയിൽ കൊണ്ടു പോകാൻ നമ്മുക്കായി. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂർവ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ട് പോയെ മതിയാവൂ.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളായി. നിയമസഭാ സമ്മേളനവും ഓണവും കാരണം ഇടവേള വന്നു. ഇന്നത്തെ ദിവസം അയ്യങ്കാളിയുടേയും ചട്ടമ്പിസ്വാമിയുടേയും സ്മരണദിനമാണ്. കേരളത്തിന്റെ നവോത്ഥാന വഴിയിലെ ദീപസ്തംഭങ്ങളായ ആ മഹാരഥന്മാരെ ആദ്യമേ അനുസ്മരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുകയാണ്. ഇന്ന് 31265 പേർക്കാണ് രോഗബാധ.167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കോവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു.204086 പേരാണ് ചികിത്സയിൽ ഉള്ളത്.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കോവിഡ് കേസുകളിലുണ്ടായ വർധന ഓണത്തോടെ കൂടി. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വർധിപ്പിച്ചിരുന്നു. വാക്‌സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആർജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേർക്ക് വരെ വാക്‌സീൻ നൽകുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിർത്താനായി എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി മരണങ്ങളും വർധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്‌സീൻ ആദ്യം തന്നെ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവർക്കാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവർത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയിൽ കൊണ്ടു പോകാൻ നമ്മുക്കായി. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂർവ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ട് പോയെ മതിയാവൂ.

ദേശീയനിരക്കുമായി താരത്മ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കോവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണ്.

ഒരു സമൂഹത്തിൽ എത്രശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാൻ സെറം സർവേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സെറം സർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായി. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.