- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് അതിതീവ്രവ്യാപനം; ഇന്ന് കൂടുതൽ കേസുകൾ എറണാകുളത്ത്; തിരുവനന്തപുരത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.8 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് എറണാകുളം ജില്ലയിൽ. 5953പേർക്കാണ് രോഗംം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5684 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 1206 പേർ രോഗമുക്തരായി. 45.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 40,701 പേർ ചികിത്സയിലുണ്ട്.
തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർകോട് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.34,199 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1206, കൊല്ലം 463, പത്തനംതിട്ട 510, ആലപ്പുഴ 196, കോട്ടയം 694, ഇടുക്കി 241, എറണാകുളം 1490, തൃശൂർ 904, പാലക്കാട് 511, മലപ്പുറം 216, കോഴിക്കോട് 740, വയനാട് 128, കണ്ണൂർ 219, കാസർകോട് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,44,206 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
മറുനാടന് മലയാളി ബ്യൂറോ