- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുൽഭൂഷനെ തൊട്ടാൽ വിമരമറിയുമെന്ന് മലയാളി സൈബർ പോരാളികൾ; മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാക് വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്ത് പാലാരിവട്ടത്തേക്ക് വിമാനം ചാർട്ട് ചെയ്ത കേരളാ സൈബർ വാരിയേഴ്സ്; മുന്നറിയിപ്പെന്നോണം തകർത്തത് 300 പാക്സൈറ്റുകൾ
കൊച്ചി: മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ തൊട്ടാൽ കൈപൊള്ളുമെന്ന് പാക്‌സ്താന് മുന്നറിയിപ്പു നൽകി കേരളാ സൈബർ വാരിയേഴ്‌സ്. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാന്റെ സൈബർ സ്‌പേസ് തകർക്കുമെന്നാണ് മലയാളികളായ സൈബർ പോരാളികളുടെ മുന്നറിയിപ്പ്. ഭീഷണി വെറുതെയാണെന്ന് പാക്കിസ്ഥാൻ കരുതാതിരിക്കാൻ ആദ്യഘട്ടത്തിൽ 300 പാക് സൈറ്റുകളാണ് മലയാളികൾ തകർത്തത്. കുൽഭൂഷൻ യാദവിന് നീതീ ലഭിക്കുംവരെ പോരാടാൻ തന്നെയാണ് സൈബർവാരിയേഴ്സ് ആഹ്വാനം ചെയ്യുന്നത്. ഭാരതീയനാണ് അദ്ദേഹമെന്നും, ഭാരതത്തിന്റെ കാവലാളായിരുന്നുവെന്നും, നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണൽതരിക്കും സംരക്ഷണം നൽകിയവനായിരുന്നുവെന്നും സൈബർ വാരിയേഴ്സ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹം ഇന്നൊരു ആപത്തിലാണെന്നത് കാണാതെ പോകരുത്. സർക്കാരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്നും അവർ പറയുന്നു. ഒരു സരബ്ജിത് സിങ് കൂടി നമുക്ക് ഇനി വേണ്ട. പാക്കിസ്ഥാൻ സൈബർസ്പേസ് ആക്രമിച്ചു കൊണ്ട് അദ
കൊച്ചി: മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ തൊട്ടാൽ കൈപൊള്ളുമെന്ന് പാക്‌സ്താന് മുന്നറിയിപ്പു നൽകി കേരളാ സൈബർ വാരിയേഴ്‌സ്. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാന്റെ സൈബർ സ്‌പേസ് തകർക്കുമെന്നാണ് മലയാളികളായ സൈബർ പോരാളികളുടെ മുന്നറിയിപ്പ്. ഭീഷണി വെറുതെയാണെന്ന് പാക്കിസ്ഥാൻ കരുതാതിരിക്കാൻ ആദ്യഘട്ടത്തിൽ 300 പാക് സൈറ്റുകളാണ് മലയാളികൾ തകർത്തത്.
കുൽഭൂഷൻ യാദവിന് നീതീ ലഭിക്കുംവരെ പോരാടാൻ തന്നെയാണ് സൈബർവാരിയേഴ്സ് ആഹ്വാനം ചെയ്യുന്നത്. ഭാരതീയനാണ് അദ്ദേഹമെന്നും, ഭാരതത്തിന്റെ കാവലാളായിരുന്നുവെന്നും, നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണൽതരിക്കും സംരക്ഷണം നൽകിയവനായിരുന്നുവെന്നും സൈബർ വാരിയേഴ്സ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹം ഇന്നൊരു ആപത്തിലാണെന്നത് കാണാതെ പോകരുത്.
സർക്കാരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്നും അവർ പറയുന്നു. ഒരു സരബ്ജിത് സിങ് കൂടി നമുക്ക് ഇനി വേണ്ട. പാക്കിസ്ഥാൻ സൈബർസ്പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാക്ക് ചെയ്ത മുന്നൂറോളം വെബ്സൈറ്റുകളുടെ വിവരങ്ങളും സൈബർ വാരിയേഴ്സ് പങ്കുവെക്കുന്നു. ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പാക് സൈബറിടത്തിന് കേരളാ സൈബർ വാരിയേഴ്സിനെ അങ്ങനെ മറക്കാനാകില്ല. ഒരുകാലത്ത് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പോലും സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാക്കിസ്ഥാനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്ത്
പാലാരിവട്ടത്തേക്ക് വരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിങ് വീരന്മാർക്ക്. വിവിധ ഘട്ടങ്ങളിൽ ആയിരക്കണക്കിന് പാക്സൈറ്റുകൾ ഇവർ ഹാക്ക് ചെയ്തിരുന്നു. അതിനാൽതന്നെ മല്ലു ഹാക്കേഴ്സും സൈബർ വാരിയേഴ്സും ചേർന്നൊരുക്കിയ ഹാക്കിങ് പണികൊടുക്കലുകൾ പാക്കിസ്ഥാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ല.
നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ.
തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഹാക്കിങ് എന്ന സൈബർ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തൻ ഇടപെടൽ ചരിത്രമാണ് മലയാളി ഹാക്കർമാർ സൃഷ്ടിക്കുന്നത്. അവരാണ് ഇപ്പോൾ മുന്നൂറോളം പാക് സൈറ്റുകൾ തകർത്ത് രംഗത്തെത്തിയിരിക്കുന്നത്.



