- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിനെ മാത്രമല്ല, മഹിയെ തൊട്ടാലും ഞങ്ങൾക്കു പൊള്ളും; എം എസ് ധോണിയെ കളിയാക്കിയതിനു പകരമായി ബംഗ്ലാദേശിലെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്‌സ്
ധാക്ക: സച്ചിനെ മാത്രമല്ല, മഹിയെ തൊട്ടാലും ഞങ്ങൾക്കു പൊള്ളുമെന്നു പ്രഖ്യാപിച്ച് കേരള സൈബർ വാരിയേഴ്‌സ്. ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കളിയാക്കിയതിനു പകരമായി ബംഗ്ലാദേശിലെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിരിക്കുകയാണ് കേരളത്തിലെ സൈബർ പോരാളികൾ. ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ഫോട്ടോഷോപ്പ് ചിത്രത്തിലൂടെ പരിഹസിച്ചതിനാണ് ബംഗ്ലാദേശ് ആരാധകർക്ക് മലയാളികളുടെ ചുട്ട മറുപടി. ധോണിയുടെ ആരാധകർക്കുവേണ്ടി ഇരുപതോളം ബംഗ്ലാദേശ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്താണ് കേരള സൈബർ വാരിയേഴ്‌സ് മറുപടി നൽകിയത്. ബൗളർ ടസ്‌കിൻ അഹമ്മദ് ധോണിയുടെ തലയറുത്ത് കയ്യിലേന്തിയ ചിത്രമാണ് കേരള സൈബർ വാരിയേഴ്‌സിനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശ് സർക്കാരിന്റെ മൂന്ന് വെബ്‌സൈറ്റുകളിലടക്കം നുഴഞ്ഞുകയറിയ കേരള സൈബർ വാരിയേഴ്‌സ് ധോണിയുടെ ചിത്രത്തിനൊപ്പം ഞങ്ങൾക്ക് മുമ്പിൽ നിങ്ങൾ ഒന്നുമല്ല എന്ന സന്ദേശവും വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു രോഷം പ്രകടിപ്പിച്ചു. ട്രോൾ ബംഗ്ലാദേശ് എന്ന ഹാഷ് ടാഗോടെയാണ് ഹാക്കർമാർ ബംഗ്ലാദേശ് വെബ്‌സൈറ്റുകൾ ആക്രമിച്ച
ധാക്ക: സച്ചിനെ മാത്രമല്ല, മഹിയെ തൊട്ടാലും ഞങ്ങൾക്കു പൊള്ളുമെന്നു പ്രഖ്യാപിച്ച് കേരള സൈബർ വാരിയേഴ്‌സ്. ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കളിയാക്കിയതിനു പകരമായി ബംഗ്ലാദേശിലെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിരിക്കുകയാണ് കേരളത്തിലെ സൈബർ പോരാളികൾ.
ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ഫോട്ടോഷോപ്പ് ചിത്രത്തിലൂടെ പരിഹസിച്ചതിനാണ് ബംഗ്ലാദേശ് ആരാധകർക്ക് മലയാളികളുടെ ചുട്ട മറുപടി. ധോണിയുടെ ആരാധകർക്കുവേണ്ടി ഇരുപതോളം ബംഗ്ലാദേശ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്താണ് കേരള സൈബർ വാരിയേഴ്‌സ് മറുപടി നൽകിയത്.
ബൗളർ ടസ്‌കിൻ അഹമ്മദ് ധോണിയുടെ തലയറുത്ത് കയ്യിലേന്തിയ ചിത്രമാണ് കേരള സൈബർ വാരിയേഴ്‌സിനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശ് സർക്കാരിന്റെ മൂന്ന് വെബ്‌സൈറ്റുകളിലടക്കം നുഴഞ്ഞുകയറിയ കേരള സൈബർ വാരിയേഴ്‌സ് ധോണിയുടെ ചിത്രത്തിനൊപ്പം ഞങ്ങൾക്ക് മുമ്പിൽ നിങ്ങൾ ഒന്നുമല്ല എന്ന സന്ദേശവും വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു രോഷം പ്രകടിപ്പിച്ചു.
ട്രോൾ ബംഗ്ലാദേശ് എന്ന ഹാഷ് ടാഗോടെയാണ് ഹാക്കർമാർ ബംഗ്ലാദേശ് വെബ്‌സൈറ്റുകൾ ആക്രമിച്ചത്. കൂടുതൽ വെബ്‌സൈറ്റുകൾ ആക്രമണത്തിന് ഇരയാകുമെന്ന മുന്നറിയിപ്പും ഹാക്കർമാർ നൽകിയിട്ടുണ്ട്.