- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പ്: കേരളത്തിന് പത്താമത് കിരീടം
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രോമിൽ സമാപിച്ച ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിൽ കേരളം കിരീടം നിലനിറുത്തി. ഇത് തുടർച്ചയായ പത്താംതവണയാണ് കേരളം ഓവറോൾ ചാംപ്യന്മാരാകുന്നത്. കേരളത്തിന് 91 പോയിന്റ് ലഭിച്ചപ്പോൾറണ്ണേഴ്‌സ് അപ്പായ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 56പോയിന്റാണ്. കേരളത്തിന് ആകെ എട്ടു സ്വർണവും ഒൻപതു വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. മഹാരാഷ്ട്രയ്ക്ക് അഞ്ച് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമാണുള്ളത്. സർവ്വീസസിന്റെ മലയാളി താരം പി. സനുരാജാണ് പുരുഷസൈക്ലിസ്റ്റ്. ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള ഡെബോറവനിതാ സൈക്ലിസ്റ്റ് പട്ടം നേടി. സമാപനച്ചടങ്ങിൽ ഡിജിപിലോക്നാഥ് ബെഹ്റ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രോമിൽ സമാപിച്ച ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിൽ കേരളം കിരീടം നിലനിറുത്തി. ഇത് തുടർച്ചയായ പത്താംതവണയാണ് കേരളം ഓവറോൾ ചാംപ്യന്മാരാകുന്നത്. കേരളത്തിന് 91 പോയിന്റ് ലഭിച്ചപ്പോൾറണ്ണേഴ്‌സ് അപ്പായ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 56പോയിന്റാണ്.
കേരളത്തിന് ആകെ എട്ടു സ്വർണവും ഒൻപതു വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. മഹാരാഷ്ട്രയ്ക്ക് അഞ്ച് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമാണുള്ളത്. സർവ്വീസസിന്റെ മലയാളി താരം പി. സനുരാജാണ് പുരുഷസൈക്ലിസ്റ്റ്. ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള ഡെബോറവനിതാ സൈക്ലിസ്റ്റ് പട്ടം നേടി. സമാപനച്ചടങ്ങിൽ ഡിജിപിലോക്നാഥ് ബെഹ്റ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
Next Story