- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ നാടൻ ശൈലി കേരളത്തിന് വേണ്ട; ദീപ്തി മേരി വർഗീസ് എഴുതുന്നു
മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ നാടൻ ശൈലിയെന്ന് നിസാരവൽക്കരിച്ച മുഖ്യമന്ത്രിയോട്, ആ നാടൻ ശൈലി കേരളത്തിന് വേണ്ടെന്ന മറുപടിയാണ് പറയാനുള്ളത്. പകലന്തിയോളം അന്തസായി പണിയെടുത്ത് ജീവിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും, പ്രത്യേകിച്ച് ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. അവര് ചെയ്യുന്നത് വേറെ പണിയാണെന്ന് പറഞ്ഞാൽ അതിന് കൈയടിക്കാൻ കേരളത്തിലെ സ്ത്രീസമൂഹത്തെ കിട്ടില്ല. എം.എം മണിയുടെ വാക്കുകളെ ഇടുക്കിയിലെ നാടൻ ശൈലിയെന്നാണ് താങ്കൾ നിയമസഭയിൽ വിശേഷിപ്പിച്ചത്. വാസ്തവത്തിൽ മണിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇടുക്കിയിലെ മുഴുവൻ ജനങ്ങളെയും അപമാനിക്കുകയാണ് താങ്കൾ ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ നിന്ന് പൊതുസമൂഹത്തിൽ എത്തിയ ആദ്യവ്യക്തിയല്ല എം.എം മണി. നേരത്തെയും നിരവധി നേതാക്കൾ അവിടെ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ നാടൻശൈലി കേരളത്തിലെ പൊതുസമൂഹത്തിനും സുപരിചിതമാണ്. മണിക്കും അങ്ങേയ്ക്കും മാത്രം മനസിലാകുന്ന പ്രത്യേകതരം നാടൻ ശൈലി കേരളത്തിലെ സ്ത്രീസമൂഹം സഹിക്കേ
മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ നാടൻ ശൈലിയെന്ന് നിസാരവൽക്കരിച്ച മുഖ്യമന്ത്രിയോട്, ആ നാടൻ ശൈലി കേരളത്തിന് വേണ്ടെന്ന മറുപടിയാണ് പറയാനുള്ളത്. പകലന്തിയോളം അന്തസായി പണിയെടുത്ത് ജീവിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും, പ്രത്യേകിച്ച് ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. അവര് ചെയ്യുന്നത് വേറെ പണിയാണെന്ന് പറഞ്ഞാൽ അതിന് കൈയടിക്കാൻ കേരളത്തിലെ സ്ത്രീസമൂഹത്തെ കിട്ടില്ല. എം.എം മണിയുടെ വാക്കുകളെ ഇടുക്കിയിലെ നാടൻ ശൈലിയെന്നാണ് താങ്കൾ നിയമസഭയിൽ വിശേഷിപ്പിച്ചത്. വാസ്തവത്തിൽ മണിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇടുക്കിയിലെ മുഴുവൻ ജനങ്ങളെയും അപമാനിക്കുകയാണ് താങ്കൾ ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ നിന്ന് പൊതുസമൂഹത്തിൽ എത്തിയ ആദ്യവ്യക്തിയല്ല എം.എം മണി. നേരത്തെയും നിരവധി നേതാക്കൾ അവിടെ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ നാടൻശൈലി കേരളത്തിലെ പൊതുസമൂഹത്തിനും സുപരിചിതമാണ്. മണിക്കും അങ്ങേയ്ക്കും മാത്രം മനസിലാകുന്ന പ്രത്യേകതരം നാടൻ ശൈലി കേരളത്തിലെ സ്ത്രീസമൂഹം സഹിക്കേണ്ട കാര്യമില്ല. സ്ത്രീകൾക്ക് മാന്യമായ പരിഗണന കൊടുക്കാൻ പണ്ഡിതോചിതമായ ഭാഷ അറിയണമെന്നില്ല. അൽപം മര്യാദയും മാന്യതയും ശീലിച്ചാൽ മതി. പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധത്തെ നാലാൾസമരം എന്ന് വിളിച്ച മണിക്ക് സ്വന്തം പാർട്ടിയുടെ വനിതാ നേതാക്കളെപ്പോലും ഈ ന്യായീകരണങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഖേദകരം. ഈ നാടൻശൈലി ശീലമാക്കിയാൽ ഇതിനെക്കാൾ ശക്തമായ പ്രതികരണമായിരിക്കും അങ്ങയെയും എം.എം മണിയെയും കാത്തിരിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നു.
(യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായ ദീപ്തി മേരി വർഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്)