- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത നേതാക്കൾ പരസ്യമായി പിന്തുണച്ചവരെ തോൽപ്പിക്കുക; അഴിമതിക്കാരെയും എണീറ്റ് നിൽക്കാൻ വയ്യാത്തവരെയും തിരിച്ചറിയുക; തൊട്ടുകൂട്ടായ്മ അവസാനിപ്പിക്കുക; വികസനത്തിനും സഹിഷ്ണുതയ്ക്കും സമാധാനത്തിനും വോട്ടു ചെയ്യുക
ഇന്ന് കേരളം അതി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനായി പോളിംങ് ബൂത്തിലേക്ക് നീങ്ങുകയാണ്. രണ്ട് മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങൾ അവസാനിച്ച് ജനങ്ങൾ അവരുടെ തീരുമാനം പ്രകടിപ്പിക്കാൻ എത്തുമ്പോൾ കേരളത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് ചരിത്രത്തിൽ നിന്നും ഏറെ മാറുകയാണ്. ഇടത് വലത് മുന്നണികൾ മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന പാരമ്പര്യം തെറ്റിക്കാൻ മൂന്നാമത് ഒരു മുന്നണി കൂടി രംഗത്തിറങ്ങി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇടത് ഭരിക്കണോ വലത് ഭരിക്കണോ അതോ തൂക്ക് നിയമസഭ ആയിരിക്കുമോ എന്ന് തെരഞ്ഞെടുക്കാനുള്ള ശക്തി ബിജെപി സഖ്യം നേടി കഴിഞ്ഞു. കേവലം അഞ്ചോ ആറോ ആയിരം വോട്ടുകൾ മാത്രം നേടുന്ന ആരും പരിഗണിക്കാത്ത ഒരു പാർട്ടി എന്നതിൽ നിന്നും മാറി ഒറ്റയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പാർട്ടികളിൽ ഒന്നായി മാറുകയാണ് ബിജെപി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രാധാന്യം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ആറ് ശതമാനം മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ഇരുപതിനും 2
ഇന്ന് കേരളം അതി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനായി പോളിംങ് ബൂത്തിലേക്ക് നീങ്ങുകയാണ്. രണ്ട് മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങൾ അവസാനിച്ച് ജനങ്ങൾ അവരുടെ തീരുമാനം പ്രകടിപ്പിക്കാൻ എത്തുമ്പോൾ കേരളത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് ചരിത്രത്തിൽ നിന്നും ഏറെ മാറുകയാണ്. ഇടത് വലത് മുന്നണികൾ മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന പാരമ്പര്യം തെറ്റിക്കാൻ മൂന്നാമത് ഒരു മുന്നണി കൂടി രംഗത്തിറങ്ങി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇടത് ഭരിക്കണോ വലത് ഭരിക്കണോ അതോ തൂക്ക് നിയമസഭ ആയിരിക്കുമോ എന്ന് തെരഞ്ഞെടുക്കാനുള്ള ശക്തി ബിജെപി സഖ്യം നേടി കഴിഞ്ഞു.
കേവലം അഞ്ചോ ആറോ ആയിരം വോട്ടുകൾ മാത്രം നേടുന്ന ആരും പരിഗണിക്കാത്ത ഒരു പാർട്ടി എന്നതിൽ നിന്നും മാറി ഒറ്റയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പാർട്ടികളിൽ ഒന്നായി മാറുകയാണ് ബിജെപി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രാധാന്യം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ആറ് ശതമാനം മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ഇരുപതിനും 25 നും ഇടയിൽ ശതമാനം വോട്ട് നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വ്യത്യാസം ഉണ്ടാക്കുന്ന പ്രതിഫലനം എങ്ങനെയാണ് എന്ന് പ്രവചിക്കാൻ സാക്ഷാൽ റോയ്ക്ക് പോലും സാധിക്കില്ല എന്നതാണ് സത്യം. മറുനാടൻ അടക്കം മിക്ക മാദ്ധ്യമങ്ങളും നടത്തിയ അഭിപ്രായ വോട്ടുകൾ യഥാർത്ഥ്യവുമായി എത്രയടുത്താണ് എന്നറിണമെങ്കിൽ മെയ് 19 ന് വോട്ടു പെട്ടി തുറക്കുക തന്നെ വേണം.
കരുണാകരനും ആന്റണിയും നായനാരും ഇ കെ നയനാരും ഒക്കെ ഭരിച്ചിരുന്നപ്പോൾ പോലും സംശയലേശമന്യേ ഭരണ മാറ്റം എന്ന് തീരുമാനിച്ചിരുന്ന മലയാളിയുടെ പഴയ രീതിയും ഇപ്പോൾ മാറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആയിരുന്നു അതിനുള്ള മാറ്റം ആദ്യം കണ്ടത്. രണ്ട് സീറ്റുകളുടെ മാത്രം മുൻകൈയിലാണ് വിഎസിൽ നിന്നും ഉമ്മൻ ചാണ്ടി ഭരണം സ്വന്തമാക്കിയത്. അഴിമതിയും മറ്റ് ആരോപണങ്ങളും ശീലമാക്കുകയും ചെയ്യാത്തത് ഒക്കെ ചെയ്തു എന്ന അവകാശ വാദം ഉന്നയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വികസനം എന്ന പ്രക്രിയക്ക് ഉമ്മൻ ചാണ്ടി സർക്കാർ മുൻപെങ്ങുമില്ലാത്ത വിധം അടിത്തറയുണ്ടാക്കി എന്നത് സത്യമാണ്. ആ വിശ്വാസം അതിനൊപ്പം മേമ്പൊടിയായി ചേർക്കുന്ന പോലെയായി അവകാശവാദങ്ങളും കലർന്നാൽ വിജയിക്കാം എന്ന ആത്മവിശ്വാസമാണ് ഉമ്മൻ ചാണ്ടി കാണിക്കുന്നത്.
യഥാർത്ഥ വിഷയങ്ങൾ വേണ്ട വിധം ചർച്ച ചെയ്യാൻ പരാജയപ്പെട്ട ഇടത് പക്ഷം സ്വാഭാവികമായ ഭരണ വിരുദ്ധ തംരഗം വിഎസിന്റെ വ്യക്തി പ്രഭാവവുമാണ് വിജയത്തിന് ആധാരമായി കുരതുന്നത്. ഈ തെരഞ്ഞെടുപ്പിൽ വിഎസിനെ പോലെ ഒരു ക്രൗഡ് പുള്ളർ വേറെ ഉണ്ടായില്ല എന്നതാണ് ഇടത് പക്ഷത്തിന്റെ ആത്മവിശ്വാസം. എന്നാൽ ബിഡിജെഎസ് എന്ന കറുത്ത കുതിര എങ്ങനെ പ്രതിഫലിക്കും എന്ന ആശങ്ക ഇടത് പക്ഷത്തിന് ഇല്ലാതില്ല. പരസ്യമായി അത് തുറന്ന് പറയുന്നില്ലെങ്കിലും എല്ലായിടത്തും അത് വ്യക്തമാണ്. മദ്ധ്യ തിരുവിതാം കൂറിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ മാത്തമേ വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് സ്വാധീനം ചെലുത്താൻ സാധിക്കൂ എന്നത് മാത്രമാണ് എൽഡിഎഫ് അവസാനമായി കരുതുന്നത്. കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ചില സിറ്റിംങ് സീറ്റുകൾ നഷ്ടമായാലും മലബാറിലെ മുസ്ലിം മേഖലകളിൽ നേട്ടാം ഉണ്ടാക്കി ഭരണം പിടിക്കാം എന്നതാണ് എൽഡിഎഫ് വിശ്വാസം.[BLURB#1-H]
[BLURB#2-VL] അക്കൗണ്ട് തുറക്കുന്നതിൽ കുറഞ്ഞ ഒന്നും ബിജെപിയുടെ ലക്ഷ്യങ്ങളിൽ ഇല്ല. പത്തോളം സീറ്റുകളിൽ ജയിക്കുമെന്ന് കണക്ക് കൂട്ടുന്ന ബിജെപി ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ പോലും സന്തോഷിക്കും. അഞ്ച് വരെ സീറ്റ് നേടാൻ അവർക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സീറ്റുകളുടെ എണ്ണം എത്രയായാലും ബിജെപി നേടുന്ന വോട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് കണക്കാക്കപ്പെടുന്നത്. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവും അധികം വോട്ട് നേടുന്ന പാർട്ടിയായി ബിജെപി മാറും. ഒട്ടേറെ മണ്ഡലങ്ങളിൽ 25 ശതമാനത്തിൽ ഏറെ വോട്ട് നേടാൻ ബിജെപിക്ക് സാധിക്കും. ഈ ആത്മവിശ്വാസത്തിന് പ്രധാന ഘടകം ബിജെപി സഖ്യം ഒഴുക്കിയ പണം തന്നെയാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും നിഷ്പക്ഷരാക്കിക്കൊണ്ടുള്ള പ്രചരണമാണ് ബിജെപി സഖ്യം നടത്തിയത്. കൂടാതെ പ്രധാനമന്ത്രി അടക്കമുള്ള സ്റ്റാർ കാമ്പയ്‌നിംഗുകാരുടെ സാന്നിധ്യവും നിർണ്ണായകമായി മാറി. മോദിയുടെ വ്യക്തിപ്രഭാവത്തെ നേരിടാനാവാതെ രാഹുൽ ഗാന്ധി കേരള സന്ദർശനം ഒഴിവാക്കിയെന്നത് തന്നെ ബിജെപി തന്ത്രത്തിന്റെ വിജയമായി വേണം കണക്കാക്കാൻ.
ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തൊട്ടുകൂട്ടായ്മ എന്നത് രാഷ്ട്രീയത്തിൽ ഒഴിവാക്കേണ്ടതായതിനാൽ ഏതെങ്കിലും പാർട്ടിക്കെതിരെ തൊട്ടുകൂടായ്മ കല്പിക്കുന്നുണ്ടെങ്കിൽ ആ സ്ഥിതിയെ തോല്പിക്കേണ്ടതാണ്. അതേ സമയം മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വോട്ട് നേടുന്ന രാഷ്ട്രീയ പാർട്ടികളുടെ കരുത്തോടെ സമീപിക്കണം. ഒരു സമുദായം രാഷ്ട്രീയ പാർട്ടിയായി മാറി രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന അവസ്ഥ ഭയാനകമാണ്. നാളെ പള്ളീൽ അച്ചന്മാരും മെത്രന്മാരും മുല്ലമാരും, പൂജാരിമാരും ഒക്കെ തെരഞ്ഞെടുപ്പ് യോഗത്തിലേയ്ക്ക് ഇറങ്ങിയാൽ നമ്മുടെ സ്ഥിതി എന്താവും എന്ന് ആലോചിക്കണം. അസഹിഷ്ണുതക്കെതിരെ നിലപാട് എടുക്കുമ്പോൾ തന്നെ അമിതമായ മത നേതാക്കളുടെ ഇടപെടലും കരുതലോടെ സമീപിക്കാം.
ഏതെങ്കിലും ഒരു സ്ഥാനാർത്ഥി ഏതെങ്കിലും ഒരു മതത്തിന്റെയും മത നേതാവിന്റെയോ പ്രതിനിധി ആണെങ്കിൽ ആ ഒറ്റക്കാരണം കൊണ്ട് ആ സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്. നമ്മുടെ ചുറ്റും അസ്തിതത്വം പടർത്തുന്നവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം.വിജയിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത നേതാക്കൾ, കുനിഞ്ഞു നിൽക്കാൻ പോലും കഴിയില്ലെന്നും കണ്ണു കാണില്ലെന്നും പറഞ്ഞ് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞവർ ഇരെയൊക്കെ വിജയിപ്പിക്കണോ എന്ന കാര്യവും വോട്ടർമാർ ചിന്തിക്കണം. വിജയ പ്രചാരണങ്ങൾ നടത്തുന്നവരാണ് ഏറ്റവും വലിയ വിഷകാരികൾ. അത്തരക്കാരെ ഒഴിവാക്കി വേണം നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ.
കേരളത്തിന്റെ അടിസ്ഥാന വികസനം തന്നെയാവണം പ്രധാന ചർച്ചയാവേണ്ടത്. അഴിമതിക്കെതിരായുള്ള ജനതയുടെ പ്രതിഷേധമായി മാറണം ഓരോ വോട്ടും. അതേ സമയം വികസനത്തോട് വിരക്തി കാട്ടുന്നവരെ തിരിച്ചറിയാൻ മറക്കരുത്. ഓരോ വോട്ടും വിലപിടിപ്പുള്ളതാണ്. വരുന്ന അഞ്ച് വർഷം നമ്മൾ അനുഭവിക്കേണ്ടത് ഈ വിധിയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് നിങ്ങളുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാൻ മറക്കാതിരിക്കുക.