- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങൾ കോർത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയിൽ റിയൽ ഹീറോസിനും അവസരമെന്ന് സംവിധായകൻ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയർ. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് കേരളാപ്രളയം സിനിമയാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂഡ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. 2403 ഫീറ്റ് എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ റിയൽ ഹീറോസിനും അവസരം നൽുകമെന്ന് സംവിധായകൻ അറിയിച്ചു. ആന്റോ ജോസഫാണ് സിനിമയുടെ നിർമ്മാതാവ്. ജോമോൻ ടീ ജോണിന്റേതാണ് ക്യാമറ. മഹേഷ് നാരായണൻ എഡിറ്ററും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് ജോൺ മന്ത്രിക്കലും ജൂഡും ചേർന്ന് നിർവഹിക്കുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 2019ൽ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമയെ കുറിച്ച് അറിയിച്ചുകൊണ്ട് ജൂഡ് ആന്റണി കുറിച്ച പോസ്റ്റ് ഇങ്ങനെ: പ്രളയത്തിൽ എന്റെ നാട്ടിൽ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പൻ വാടകയ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയർ. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് കേരളാപ്രളയം സിനിമയാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂഡ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. 2403 ഫീറ്റ് എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ റിയൽ ഹീറോസിനും അവസരം നൽുകമെന്ന് സംവിധായകൻ അറിയിച്ചു.
ആന്റോ ജോസഫാണ് സിനിമയുടെ നിർമ്മാതാവ്. ജോമോൻ ടീ ജോണിന്റേതാണ് ക്യാമറ. മഹേഷ് നാരായണൻ എഡിറ്ററും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് ജോൺ മന്ത്രിക്കലും ജൂഡും ചേർന്ന് നിർവഹിക്കുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 2019ൽ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
സിനിമയെ കുറിച്ച് അറിയിച്ചുകൊണ്ട് ജൂഡ് ആന്റണി കുറിച്ച പോസ്റ്റ് ഇങ്ങനെ:
പ്രളയത്തിൽ എന്റെ നാട്ടിൽ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പൻ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്തുകൊണ്ട് പോയി രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാർ. എനിക്കുറപ്പാണ് കേരളം മുഴുവൻ ഇത്തരത്തിൽ അനേകം കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവൻ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവർത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകൽ റിപ്പോർട്ടിങ് നടത്തിയ മാധ്യമപ്രവർത്തകരുടെ, എവിടന്നോ വന്നു ജീവൻ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാർട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായം നല്കിയ മനുഷ്യരുടെ..
അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ.
A tribute to the unexpected heroes--