ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും ശബരിമലയിലെ നീക്കങ്ങൾക്ക് അനുകൂലമായാണ് ഹൈക്കോടതി നിയോഗിച്ച സമിതി കോടതിയിൽ റിപ്പോർട്ട് നൽകിയതെങ്കിലും നിരീക്ഷണ സമിതിയെ സംശയത്തോടെ കണ്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയമിച്ചു കൊ്ണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പ്രത്യേക അനുമതി ഹർജിയായാണ് ഹർജി നൽകിയിരിക്കുന്നത്.

സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സർക്കാറിന്റെ ആവശ്യം. ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്നാണ് സർക്കാർ നിലരപാട്. പൊലീസിനും എക്‌സിക്യൂട്ടിവിനും എതിരെയാണ് സമിതി. പൊലീസിന് മേലുള്ള കടന്നു കയറ്റമാണിതെന്നും ഇത് സർക്കാർ അംഗീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വീണ്ടും ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനാപരമായി ശരിയാണോ എന്ന ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ടെക്നിക്കൽ എക്സ്പർട്ട് നേച്ചർ ഇല്ലാത്തവരെയാണോ നിരീക്ഷണ സമിതിയിലുള്ളത്? എന്തെങ്കിലും വീഴ്ചകളുണ്ടോ എന്ന് പരിശോധിക്കണം. സർക്കാരിന്റെ ക്രമീകരണങ്ങൾക്കിടയിലേക്ക് ഹൈക്കോടതി കടന്നുകയറുന്നു. അതുകൊണ്ട് അത് പരിശോധിക്കണം.

രണ്ടാമതായി സർക്കാർ ചൂണ്ടിക്കാട്ടിയത് പൊലീസ് സംവിധാനം കൃത്യമായി ആഭ്യന്തരവകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ്. അതൊരു പ്ലാൻ പ്രകാരം ചെയ്തതാണ്. അതിന് മുകളിൽ സമിതി വരുമ്പോൾ എന്ത് സാങ്കേതിക മികവാണ് അതിനുള്ളത് എന്ന ചോദ്യമാണ്. പൊലീസ് സംവിധാനത്തെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മനസിലാക്കാൻ കഴിയുന്ന സമിതിയാണോ ഇത് എന്ന ചോദ്യവും സർക്കാർ ഉയർത്തുന്നു.

ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ഇതേത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിക്ക് രൂപം നൽകിയത്. ജസ്റ്റിസുമാരായ പി.ആർ.രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ശബരിമലയിൽ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചൊവ്വാഴ്ച സംഘം ശബരിമലയിലെത്തിയിരുന്നു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങളിൽ പൊതുവേ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

നിരീക്ഷക സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമർപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഈ റിപ്പോർട്ട് എതിരാകുമോ എന്ന സംശയിക്കുന്നുണ്ട്. ഡിജിപിക്കും മുകളിലായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രന് ഇടപെടാൻ പോലും സാധിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ലോക്നാഥ് ബെഹ്റയ്ക്ക് മുകളിൽ ആണ് ശബരിമലയിൽ ഹേമചന്ദ്രൻ എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്ക് തിരിച്ച് അറിഞ്ഞിരിക്കുന്നു എന്ന് അർത്ഥം. അതുകൊണ്ട് ആകുമെല്ലോ തിങ്കളാഴ്ച ഡൽഹിയിൽ എത്തി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാർ ഹർജിയുടെ നടപടികൾക്ക് സ്പീഡ് കൂട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. ശബരിമലയിൽ പൊലീസിന്റെ അമിത ബലപ്രയോഗം ഉണ്ടായിട്ടുണ്ട് എന്ന് ഒരിക്കൽ പോലും കേരള ഹൈക്കോടതി പറഞ്ഞിട്ടില്ല. പൊലീസിന്റെ അമിത ബല പ്രയോഗത്തിന്റെ ഒരു തെളിവോ, രേഖയോ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ലെന്നും കോടതിയിൽ സർക്കാർ ഹർജിയാക്കി. ശബരിമലയിലെ സ്ഥിഗതികൾ നിരീക്ഷിക്കാൻ ജില്ലാ ജഡ്ജിയെ സ്‌പെഷ്യൽ കമ്മീഷ്ണർ ആയി നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിരമിച്ച ജഡ്ജി ആയ ദേവസ്വം ഓംബുഡ്‌സ്മാൻ ഉൾപ്പടെ ഉള്ളവരെ പ്രത്യേക നിരീക്ഷണ സമിതി ആയി നിയമിച്ച നടപടി തെറ്റാണെന്നും ഹർജിയിൽ എടുത്തു പറയുന്നു.

അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ നാൽപതോളം ഹർജികളുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും മിക്ക ഹർജികളിലും ആവശ്യമുണ്ട്. ഈ ഹർജികളെല്ലാം സുപ്രീംകോടതി പരിഗണിക്കണമെന്ന് നേരത്തേ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഹർജികൾ ഹൈക്കോടതിയിലല്ല, സുപ്രീംകോടതിയാണ് പരിഗണിയ്‌ക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.