- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ദണ്ഡപാണിയുടെ സാമർത്ഥ്യത്തിൽ ആർക്കും വിശ്വാസമില്ലേ? സുപ്രീംകോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് കോൺഗ്രസ് നേതാവ്; മൂന്ന് കേസുകൾക്ക് മാത്രം കപിൽ സിബലിനു നൽകിയത് ഒന്നര കോടിയോളം രൂപ
കൊച്ചി: സംസ്ഥാന സർക്കാറിന് നിയമോപദേശം തേടുന്നതിനും സുപ്രധാന കേസുകൾ വാദിക്കുന്നതിനുമായി അഡ്വക്കേറ്റ് ജനററലും മുതിർന്ന അഭിഭാഷക സംഘവും ഉണ്ടെങ്കിലും പല കേസുകളിലും എത്തുന്നത് സീനിയർ അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന എ ജിയെ പോലുള്ളവർ വാദിക്കാനായി ഉള്ള അവസരത്തിൽ തന്നെയാണ് സിബലിന് കോടികൾ ഫീസ് നൽ

കൊച്ചി: സംസ്ഥാന സർക്കാറിന് നിയമോപദേശം തേടുന്നതിനും സുപ്രധാന കേസുകൾ വാദിക്കുന്നതിനുമായി അഡ്വക്കേറ്റ് ജനററലും മുതിർന്ന അഭിഭാഷക സംഘവും ഉണ്ടെങ്കിലും പല കേസുകളിലും എത്തുന്നത് സീനിയർ അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന എ ജിയെ പോലുള്ളവർ വാദിക്കാനായി ഉള്ള അവസരത്തിൽ തന്നെയാണ് സിബലിന് കോടികൾ ഫീസ് നൽകി കേസ് വാദിക്കേണ്ടി വരുന്നത്.
സിബൽ വാദിക്കാനെത്തിയ മൂന്ന് കേസുകളിൽ മാത്രമായി ഫീസ് ഇനത്തിൽ സർക്കാറിന് ചെലവായത് ഒരുകോടി അറുപത്തൊന്നു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം രൂപയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇരുപതോളം കേസുകൾ സുപ്രീം കോടതിയിൽ കൈകാര്യം ചെയ്ത ഇനത്തിൽ യു.ഡി.എഫ്. സർക്കാർ നൽകിയ തുക അനേകകോടികൾ വരും. കേരളത്തിന്റെ കേസുകൾക്കായി സുപ്രീം കോടതിയിൽ പ്രധാനമായും ഹാജരാകുന്നത് അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിയും സീനിയർ അഭിഭാഷകനായ കെ.വി. വിശ്വനാഥൻ, സ്റ്റാൻഡിങ് കോൺസൽ എം.ആർ. രമേഷ് ബാബു, മുഹമ്മദ് നിസാമുദ്ദീൻ പാഷ എന്നിവരാണ്. എന്നാൽ, ഇവരെ ഒഴിവാക്കിയാണ് സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത് കപിൽ സിബലിന് കേസുകളുടെ വക്കാലത്ത് കൈമാറുന്നത്. കോൺഗ്രസ് നേതാവായതിനാലാണ് ഈ അമിത പരിഗണന നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്.
സംസ്ഥാനസർക്കാർ പ്രതിമാസം ശമ്പളവും മറ്റ് അലവൻസുകളുമായി ഒരു ലക്ഷം രൂപ നൽകുന്ന കെ.പി. ദണ്ഡപാണിയെ ഒഴിവാക്കിയാണ് കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിക്ക് സർക്കാർ ഖജനാവിൽനിന്ന് ഇങ്ങനെ കോടികൾ നൽകിക്കൊണ്ടിരിക്കുന്നത്.
പ്ലാന്റേഷൻ ഫോറം ഫയൽ ചെയ്ത ഡബ്ല്യു.പി.(സി) 26691/10 കേസിൽ പ്രത്യേകാനുമതി ഹർജി (സിവിൽ)ന് ഹാജരായതതിനു വക്കീൽ ഫീസായി സിബൽ വാങ്ങിയത് 61.95 ലക്ഷം രൂപയാണ്. നികുതി വകുപ്പ് സെക്രട്ടറി, എക്‌സൈസ് കമ്മിഷണർ എന്നിവർ എതിർകക്ഷികളായ ഡബ്ല്യു.പി(സി) 23569/14 കേസിന്റെ വക്കാലത്തിന് സംസ്ഥാനത്തിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് എം.ആർ. രമേഷ് ബാബുവും കപിൽ സിബലുമാണ്. ഈ കേസിന്റെ വക്കാലത്ത് ഫീസായി രമേശ് ബാബുവിന് 11000 രൂപ നൽകിയപ്പോൾ സിബലിനു നൽകിയത് 30 ലക്ഷം രൂപയാണ്.
ഹെലെന ടി.ആർ എതിർകക്ഷിയായുള്ള ഡബ്ല്യു.എ1746/2014 കേസിൽ സർക്കാരിനായി കോടതിയിൽ ഹാജരായത് സുപ്രീംകോടതിയിലെ അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീൻ പാഷയും സിബലുമാണ്. മുഹമ്മദ് നിസാമുദ്ദീന് രണ്ടു ലക്ഷം രൂപ വക്കാലത്തു ഫീസ് നൽകിയതപ്പോൾ സിബലിന് അനുവദിച്ചത് 70 ലക്ഷം രൂപ. വിജിലൻസ് വകുപ്പ് ഫയൽ ചെയ്ത ഒ.പി.(ക്രിമിനൽ)376/2015 കേസിലും സിബലാണ് സർക്കാരിനുവേണ്ടി ഹാജരായത്. എന്നാൽ ഇതിനുള്ള വക്കീൽ ഫീസ് ബില്ലുകൾ ഇതുവരെ ഹാജരാക്കിയിട്ടില്ലന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നത്. സർക്കാരിനെതിരെയുള്ള പല കേസുകളിലും കോടതിയിൽ ഹാജരാകുന്ന കപിൽ സിബലിന് കോടികൾ നൽകി സർക്കാർ കേസുകൾ വാദിക്കുന്നതിനെതിരേ നേരത്തെയും വിമർശനമുയർന്നിരുന്നു.

