- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിപ്പെരുന്നാളിന്റേയും അമ്പല ഉത്സവത്തിന്റേയും പേരിൽ ഇനിയാരും നിങ്ങളുടെ ഉറക്കം കളയില്ല; ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണികൾക്കുള്ള നിരോധനം കർശനമാക്കാൻ പൊലീസിനു നിർദ്ദേശം നല്കി സർക്കാർ; ഇളവ് ഒരു മിനുട്ടിൽ താഴെയുള്ള ബാങ്കുവിളികൾക്ക് മാത്രം; ബോക്‌സ് രൂപത്തിലുള്ള സ്പീക്കറുകൾ ഉപയോഗിക്കാം; എയർഹോണുകൾക്കും ഹൈ ടൈപ്പ് ഹോണുകൾക്കും നിരോധനം
തിരുവനന്തപുരം : ക്ഷേത്രോത്സവത്തിന്റെയും പള്ളിപെരുന്നാളിന്റെയും പേരിൽ നാട്ടുകാരുടെ ഉറക്കം കളയുന്ന കാടൻ സമ്പ്രദായത്തിന് കർശന നിരോധനം ഏർപ്പെടുത്തി പിണറായി സർക്കാർ. സുപ്രീം കോടതിയുടെ മുൻപ് നേരത്തേ തന്നെയുള്ള വിധി കർശനമായി നടപ്പിലാക്കാൻ ഹൈ കോടതി ഈയിടെ നൽകിയ നിർദ്ദേശത്തിന്റെ പശ്ചാലത്തിൽ ആണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പരിപാടികൾ നടക്കുന്ന ഹാളിന്റെ വെളിയിൽ ഒരു ശബ്ദവും കേൾക്കാൻ പാടില്ലാത്ത വിധം നിയമം കർശനമായി നടപ്പിലാക്കാൻ ആണ് സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പരീക്ഷാ സമയത്തും അർധരാതിയിലും വരെയുള്ള ബഹളങ്ങൾക്കു അന്ത്യം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോളാമ്പി രൂപത്തിലുള്ള ആംപഌഫൈഡ് ലൗഡ്‌സ്പീക്കറുകളും എയർഹോണുകളും ഇതനുസരിച്ച് പൂർണ്ണമായും നിരോധിക്കും. എന്നാൽ ഒരു മിനുട്ടിൽ താഴെയായതിനാൽ ബാങ്കുവിളിക്കു മാത്രമാണ് ഇതിൽ ഇളവുള്ളത്. 1988ൽ തന്നെ ഇതു സംബന്ധിച്ച ഹൈക്കോടതി വിധി വന്നിരുന്നെങ്കിലും സംസ്ഥാനത്ത് കർശനമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ മാർച്ചിലും ഒരു പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോ
തിരുവനന്തപുരം : ക്ഷേത്രോത്സവത്തിന്റെയും പള്ളിപെരുന്നാളിന്റെയും പേരിൽ നാട്ടുകാരുടെ ഉറക്കം കളയുന്ന കാടൻ സമ്പ്രദായത്തിന് കർശന നിരോധനം ഏർപ്പെടുത്തി പിണറായി സർക്കാർ. സുപ്രീം കോടതിയുടെ മുൻപ് നേരത്തേ തന്നെയുള്ള വിധി കർശനമായി നടപ്പിലാക്കാൻ ഹൈ കോടതി ഈയിടെ നൽകിയ നിർദ്ദേശത്തിന്റെ പശ്ചാലത്തിൽ ആണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പരിപാടികൾ നടക്കുന്ന ഹാളിന്റെ വെളിയിൽ ഒരു ശബ്ദവും കേൾക്കാൻ പാടില്ലാത്ത വിധം നിയമം കർശനമായി നടപ്പിലാക്കാൻ ആണ് സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പരീക്ഷാ സമയത്തും അർധരാതിയിലും വരെയുള്ള ബഹളങ്ങൾക്കു അന്ത്യം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കോളാമ്പി രൂപത്തിലുള്ള ആംപഌഫൈഡ് ലൗഡ്‌സ്പീക്കറുകളും എയർഹോണുകളും ഇതനുസരിച്ച് പൂർണ്ണമായും നിരോധിക്കും. എന്നാൽ ഒരു മിനുട്ടിൽ താഴെയായതിനാൽ ബാങ്കുവിളിക്കു മാത്രമാണ് ഇതിൽ ഇളവുള്ളത്. 1988ൽ തന്നെ ഇതു സംബന്ധിച്ച ഹൈക്കോടതി വിധി വന്നിരുന്നെങ്കിലും സംസ്ഥാനത്ത് കർശനമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ മാർച്ചിലും ഒരു പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് സർക്കാർ നീക്കം. 1993ൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബ്ദശല്യത്തിനെതിരെ സ്ഥിരമായി പൊതുതാൽപര്യ ഹർജികൾ കോടതിയിൽ എത്തുന്നതും ഇതിൽ കോടതിയിൽ നിന്ന് ലഭിക്കുന്ന ശക്തമായ താക്കീതുകളും നടപടിയെടുക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഇതുസംബന്ധിച്ച സർക്കുലർ മാധ്യമങ്ങളിൽ പരസ്യമായി ഇതോടെ പ്രത്യക്ഷപ്പെട്ടു.
ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ എന്ന പേരിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇതുപ്രകാരം അഞ്ച് സുപ്രധാന മാർഗരേഖകളാണ് ആഭ്യന്തര വകുപ്പ് സർക്കുലറിൽ നൽകിയിരിക്കുന്നത്.
(1) കോളാമ്പി ആംപ്ലിഫയറുകൾ പൂർണ്ണമായും നിരോധിച്ചു . വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം അതുപോലെയുള്ള ആഘോഷങ്ങൾക്ക് ബോക്‌സ് രൂപത്തിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ബോക്‌സുകളിൽ നിന്നുള്ള ശബ്ദപരിധി പരിപാടി നടക്കുന്ന വീട് അല്ലെങ്കിൽ ഹാളിന്റെ പരിസരത്തിനുള്ളിൽ ഒതുങ്ങിനിൽക്കണം.
(2) ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാൻ പാടില്ല. മുസ്ലിംപള്ളികളിലെ ബാങ്കുവിളികൾ ഒരു മിനിറ്റുമാത്രം ദൈർഘ്യമുള്ളതിനാൽ ഇതിൽ ഇളവ് നൽകിയിരിക്കുന്നു. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങൾ റെക്കോർഡ് ഇടുന്നത്, മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ, ക്രിസ്ത്യൻ പള്ളികളിലെ മറ്റ് ആഘോഷങ്ങളും ചടങ്ങുകൾക്കും ഈ ചട്ടം കർശനമായി പാലിക്കണം.
(3)തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസിന്റെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ ആർക്കും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമില്ല.
(4) എയർ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്.
(5)ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികൾ രാത്രി പത്തുമണിക്കം രാവിലെ ആറു മണിക്കും ഇടയിൽ ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് ഹൈക്കോടതിയിൽ നിന്ന് സമാനമായ വിധി വന്നത് . വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടർമാർ, ജില്ലാ മജിസ്‌ട്രേറ്റുമാർ, പൊലീസ് കമ്മീഷണറുമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, തുടങ്ങി എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം കോടതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള നിർദ്ദേശങ്ങളാണ് സർക്കാർ നല്കിയ ഇംഗഌഷ് പരസ്യത്തിലുള്ളത് . (ഭരണഭാഷ മലയാളത്തിലായിട്ടും പരസ്യം ഇംഗഌഷിലാണെന്നത് ഒരു വൈരുദ്ധ്യമാണ്) ഇതേക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ വളരെ കുറച്ചു പത്രങ്ങളേ തയ്യാറായിട്ുള്ളൂ എന്നതുംനമ്മുടെ പൊതുബോധത്തെ വെളിപ്പെടുത്തുന്നു.
പരിസ്ഥിതി മലിനീകരണം പോലെ തന്നെ വൻ വിപത്താണ് ശബ്ദ മലിനീകരണവും വരുത്തുന്നത്. വികസിതരാജ്യങ്ങളിൽ ഇതു സംബനധിച്ച് പ്രത്യേക നിയമങ്ങളുണ്ട് . പ്രകൃതിക്കും നമ്മുടെ ആവാസ വ്യവസ്ഥക്കും വൻ ആഘാതമാണ് ശബ്ദമലിനീകരണം വരുത്തുന്നത്. നിയമം കർശനായി നടപ്പാക്കാനായാൽ മലയാളിയുടെ സാമൂഹ്യ ജീവിതത്തിൽ വലിയൊരുമാറ്റമാണ് വരുത്തുക