- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐ(എം) വല്യേട്ടൻ കളിച്ചെന്ന ആക്ഷേപത്തെ തുടർന്ന് സർക്കാർ ഡയറിയുടെ അച്ചടി നിർത്തി; മന്ത്രിമാരുടെ പേരുകൾ അക്ഷരമാലാ ക്രമം പാലിക്കാതെ പാർട്ടി അടിസ്ഥാനത്തിൽ നൽകിയത് വിവാദമായി; അച്ചടിച്ച ഡയറികൾ വിതരണം ചെയ്യേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം; മുന്നണിയിലെ പടലപ്പിണക്കം തീർക്കാൻ പാഴാക്കുന്നത് ജനങ്ങളുടെ പണം
തിരുവനന്തപുരം: മന്ത്രിമാരുടെ പട്ടികയിൽ അക്ഷരമാലാ ക്രമം പാലിച്ചില്ലെന്ന് സിപിഐ പരാതി ഉയർത്തിയതിനെ തുടർന്ന് സർക്കാർ ഡയറിയുടെ അച്ചടി നിർത്തിവച്ചു. ഇതുവരെ അച്ചടിച്ച ഡയറികൾ വിതരണം ചെയ്യാതെ മാറ്റിവയ്ക്കാനും തീരുമാനിച്ചതായ വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. ഇതോടെ ഡയറി അച്ചടിയിൽ പാഴ്‌ച്ചെലവ് ഉണ്ടാകുമെന്നും ഉറപ്പായി. മുൻകാലങ്ങളിൽ ഘടകകക്ഷി വ്യത്യാസമില്ലാതെ മന്ത്രിമാരുടെ പേര് അക്ഷരമാലാ ക്രമത്തിലാണ് ഡയറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ കീഴ്‌വഴക്കം പാലിക്കാതെ അച്ചടി തുടങ്ങിയതാണ് ഇപ്പോൾ വിനയായത്. മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞാൽ അക്ഷരമാല ക്രമണത്തിലാണ് സാധാരണ പേര് അച്ചടിക്കാറ്. എന്നാൽ 2017ലെ ഡയറിയിൽ ആദ്യം പത്ത് സിപിഐ(എം) മന്ത്രിമാരുടെ പേര് അച്ചടിച്ചതിന് ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് അച്ചടിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നലെ ചേർന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലും വിമർശനം ഉയർന്നതോടെ ഇക്കാര്യം വലിയ ചർച്ചയായി മാറി. ഇതോടെയാണ് തൽക്കാലം അച്ചടി നിർത്തിവച്ചിരിക്കുന്നത്. ഈ വർഷത്തെ ഡയറിയിൽ എൻസിപ
തിരുവനന്തപുരം: മന്ത്രിമാരുടെ പട്ടികയിൽ അക്ഷരമാലാ ക്രമം പാലിച്ചില്ലെന്ന് സിപിഐ പരാതി ഉയർത്തിയതിനെ തുടർന്ന് സർക്കാർ ഡയറിയുടെ അച്ചടി നിർത്തിവച്ചു. ഇതുവരെ അച്ചടിച്ച ഡയറികൾ വിതരണം ചെയ്യാതെ മാറ്റിവയ്ക്കാനും തീരുമാനിച്ചതായ വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. ഇതോടെ ഡയറി അച്ചടിയിൽ പാഴ്‌ച്ചെലവ് ഉണ്ടാകുമെന്നും ഉറപ്പായി.
മുൻകാലങ്ങളിൽ ഘടകകക്ഷി വ്യത്യാസമില്ലാതെ മന്ത്രിമാരുടെ പേര് അക്ഷരമാലാ ക്രമത്തിലാണ് ഡയറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ കീഴ്‌വഴക്കം പാലിക്കാതെ അച്ചടി തുടങ്ങിയതാണ് ഇപ്പോൾ വിനയായത്. മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞാൽ അക്ഷരമാല ക്രമണത്തിലാണ് സാധാരണ പേര് അച്ചടിക്കാറ്.
എന്നാൽ 2017ലെ ഡയറിയിൽ ആദ്യം പത്ത് സിപിഐ(എം) മന്ത്രിമാരുടെ പേര് അച്ചടിച്ചതിന് ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് അച്ചടിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നലെ ചേർന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലും വിമർശനം ഉയർന്നതോടെ ഇക്കാര്യം വലിയ ചർച്ചയായി മാറി. ഇതോടെയാണ് തൽക്കാലം അച്ചടി നിർത്തിവച്ചിരിക്കുന്നത്.
ഈ വർഷത്തെ ഡയറിയിൽ എൻസിപി മന്ത്രിമാർക്ക് ശേഷവുമാണ് സിപിഐ മന്ത്രിമാരുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. മന്ത്രി വി എസ്.സുനിൽ കുമാറാണ് ഇക്കാര്യം ആദ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജിഎഡി വകുപ്പിനാണ് ഡയറി അച്ചടിക്കുള്ള ചുമതല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണിത്. ഇതിനകം തന്നെ 40,000 ഡയറികൾ അച്ചടിച്ച് കഴിഞ്ഞു. നാല് ലക്ഷം ഡയറികളാണ് സർക്കാർ അച്ചടിക്കുന്നത്.
അച്ചടിച്ച ഡയറിയിൽ ഇത്തരമൊരു ഒതുക്കൽ നടന്നുവെന്ന് മുഖ്യമന്ത്രിയെ സിപിഐ മന്ത്രിമാർ അറിയിച്ചു. ഇതോടെയാണ് അച്ചടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിന് പുറമേ ഡയറിയിലെ മറ്റ് വിവരങ്ങളിലും പിഴവുകളുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ ഡയറിയിലെ ഒതുക്കലിനെക്കുറിച്ച് സിപിഐ ഇതുവരെ പുറമേ പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനുനേരെ വരെ വലിയ വിമർശനം സിപിഐയുടെ യോഗത്തിൽ ഉയർന്നിരുന്നു. മുണ്ടുടത്ത മോദിയെന്നും മറ്റുംപറഞ്ഞാണ് സത്യൻ മൊകേരി പിണറായിക്കുനേരെ വിമർശനം ഉയർത്തിയത്. സിപിഐ മന്ത്രിമാരുടെതുൾപ്പെടെ പേഴ്‌സണൽ സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തതിലും മറ്റും വലിയ പ്രതിഷേധമാണ് സിപിഐ നിർവാഹകസമിതിയിൽ ഉയർന്നത്.
ഇതിനൊപ്പമാണ് ഡയറി പ്രശ്‌നവും ചർച്ചയായത്. ഭരണത്തിലെ മുഖ്യ ഘടകകക്ഷിയായ സിപിഐയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വിഷയം ഉന്നയിക്കപ്പെട്ടതോടെ ഡയറിയുടെ അച്ചടി നിർത്തി വയ്ക്കാനും അച്ചടിച്ച ഡയറികൾ വിതരണം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു.
ഡയറി അച്ചടിയെല്ലാം നിർവഹിക്കുന്നത് പൊതുഭരണവകുപ്പാണ്. ഇവർക്കു പറ്റിയ വീഴ്ചയാണിതെന്നും അതേസമയം മനപ്പൂർവം ആരെങ്കിലും ഇടപെട്ട് ഇത്തരത്തിൽ അക്ഷരമാലാ ക്രമം പാലിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചതാണോയെന്നും സംശയമുയർന്നിട്ടുണ്ട്. എതായാലും ഇതുവരെ അച്ചടിച്ച ഡയറികൾ മന്ത്രിമാരുടെ പേരിൽ അക്ഷരമാലാ ക്രമംപാലിച്ചില്ലെന്ന കാരണം മാത്രം പറഞ്ഞുകൊണ്ട് മാറ്റിവയ്‌ക്കേണ്ടിവരുന്നത് പാഴ്‌ച്ചെലവായി മാറുമെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. പുതിയ ഡയറി അച്ചടിച്ചതിന് ശേഷം വിതരണം ചെയ്താൽ മതിയെന്നാണ് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുള്ളത്. കൃത്യസമയത്ത് സർക്കാർ ഡയറിയും കലണ്ടറും പുറത്തിറങ്ങില്ല എന്ന സ്ഥിതി വിശേഷം ഉണ്ടായെന്നും ആക്ഷേപമുയരുന്നു.
ഭരണമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ തുടക്കംമുതലേ സ്വരച്ചേർച്ചയുണ്ടായിരുന്നു. അതിരപ്പിള്ളി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയുടെ അഭിപ്രായങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ അഭിപ്രായം പ്രകടിപ്പിച്ചത് ചർച്ചയായി. ഇതിന് പിന്നാലെ നിരവധി വിഷയങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനങ്ങളുണ്ടായി.
സിപിഐ മന്ത്രിമാരെ വിമർശിച്ച് മന്ത്രിയാവുന്നതിന് മുന്നേ എംഎം മണി രംഗത്തുവന്നതും അടുത്തിടെ എകെ ബാലനും സിപിഐയുടെ മന്ത്രിമാരെ വിമർശിച്ചതും പാർട്ടി ഗൗരവായി കണ്ടു. കഴിഞ്ഞ സിപിഐ നിർവാഹകസമിതിയിൽ ഇതേച്ചൊല്ലി സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനങ്ങളും ഉയർന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ ഉണ്ടായ കലണ്ടർ വിവാദം.



