- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തിന് സ്വന്തം ബാങ്കായി കേരള ഗ്രാമീൺ ബാങ്ക്; എല്ലാ പഞ്ചായത്തുകളിലും ബ്രാഞ്ച് തുടങ്ങും; ചെയർമാൻ കെ വി ഷാജി മറുനാടൻ മലയാളിയോട്
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിപ്പിച്ചതോടെ പൊതുമേഖലയിൽ കേരളത്തിന് ആദ്യമായി സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു ബാങ്ക് ലഭിച്ചിരിക്കുകയാണ്. കേരള ഗ്രാമീൺ ബാങ്ക് എന്ന പേരു നൽകിയ ബാങ്കിന്റെ ആസ്ഥാനം മലപ്പുറമാണ്. കേരളത്തിൽ ആദ്യമായാണ് ഒരു ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്തു വരുന്നതും. പുതിയ ബാങ്കിന്റെ പ്രവർത്തന
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിപ്പിച്ചതോടെ പൊതുമേഖലയിൽ കേരളത്തിന് ആദ്യമായി സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു ബാങ്ക് ലഭിച്ചിരിക്കുകയാണ്. കേരള ഗ്രാമീൺ ബാങ്ക് എന്ന പേരു നൽകിയ ബാങ്കിന്റെ ആസ്ഥാനം മലപ്പുറമാണ്. കേരളത്തിൽ ആദ്യമായാണ് ഒരു ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്തു വരുന്നതും. പുതിയ ബാങ്കിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച കാര്യങ്ങൾ കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ കെ.വി ഷാജി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിപ്പിച്ചതു കൊണ്ട് ഉപയോക്താവിനുള്ള ഗുണങ്ങൾ?
ഉപയോക്താക്കൾക്കാണ് ബാങ്കുകളുടെ ലയനം കൊണ്ട് ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നത്. സർവീസ് ചാർജ് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല, കൂടുതൽ നല്ല പോളിസി കൊണ്ടുവരാനും അതുവഴി സേവനവ്യവസ്ഥകൾ ഉദാരമാക്കാനും കഴിയും.
- കേരള ഗ്രാമീൺ ബാങ്കിന്റെ ലക്ഷ്യം?
ഇപ്പോൾ കേരള ഗ്രാമീൺ ബാങ്കിന് 506 ബ്രാഞ്ചുകളാണുള്ളത്. എനിക്കു തോന്നുന്നത് എസ്.ബി.ടിയും ഫെഡറൽ ബാങ്കുകളും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും അധികം ബ്രാഞ്ചുകളുള്ള ബാങ്കായി കേരള ഗ്രാമീൺ ബാങ്ക് മാറി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഓരോ ബ്രാഞ്ച് എന്നതാണ് ബാങ്കിന്റെ ലക്ഷ്യം. 1000 ബാങ്ക് കേരളത്തിൽ ആരംഭിക്കും. നിലവിൽ മലപ്പുറത്താണ് ഏറ്റവും അധികം ബ്രാഞ്ചുകളുള്ളത് 82 എണ്ണം. ഏറ്റവും കുറവ് തിരുവനന്തപുരത്തും. 29 എണ്ണം.
- സ്‌പോൺസേർഡ് ബാങ്കായി കാനറാ ബാങ്ക് പ്രവർത്തിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ?
സ്‌പോൺസേർഡ് ബാങ്കായി കാനറാബാങ്ക് പ്രവർത്തിക്കുന്നത് കൊണ്ടു നിരവധി ഗുണങ്ങൾ ഉപയോക്താക്കൾക്കുണ്ട്. പ്രധാനമായും എ.ടി.എമ്മുകളുടെ ഉപയോഗമാണ്. കാനറാബാങ്കിന്റെ എല്ലാ എ.ടി.എമ്മുകളും യാതൊരു സർവീസ് ചാർജുകളുമില്ലാതെ കസ്റ്റമേഴ്‌സിന് ഉപയോഗിക്കാം. ഇതു ബാങ്കിന്റെ വളർച്ചയ്ക്കു പ്രധാന ഘടകമാകും. മാത്രമല്ല ബാങ്കിൽ 35 ശതമാനം ഷെയർ കാനറാബാങ്കിനുണ്ട്. അതുകൊണ്ടു തന്നെ ബാങ്കിന്റെ വളർച്ച കാനറാ ബാങ്കിന്റെ വളർച്ചയ്ക്കു തുല്യമാണ്. ബാങ്ക് ചെയർമാൻ, നാലു ജനറൽ മാനേജർമാർ എന്നിവർ കാനറാബാങ്ക് പ്രതിനിധികളാണ്.
- കാനറാബാങ്കുമായി കെ.ജി.ബിക്ക് കോർബാങ്കിങ് സംവിധാനം നിലവിലുണ്ടോ?
കാനറാബാങ്കിലും കേരള ഗ്രാമീൺ ബാങ്കിലും ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ കോർബാങ്കിങ് സൗകര്യം ലഭ്യമല്ല
- കേരളത്തിൽ പ്രവാസികൾ 70 ലക്ഷമുണ്ട്. മാത്രമല്ല, ബാങ്കുകളിൽ 60000 കോടിയിലധികം പ്രവാസി നിക്ഷേപമുണ്ട്. എന്നാൽ ഇതിൽ കേരള ഗ്രാമീൺ ബാങ്കിൽ പ്രവാസി വിഹിതം 0.36 ശതമാനം മാത്രമാണ്. ഇതിൽ മാറ്റമുണ്ടാകുമോ?
കേരളത്തിലെ ബാങ്കുകളുടെ പ്രധാന നിക്ഷേപമാർഗം പ്രവാസികളാണ്. ഇപ്പോഴത്തെ നിക്ഷേപത്തിന്റെ നാല്പതു ശതമാനവും പ്രവാസി നിക്ഷേപമാണ്. കാർഷിക, ഗ്രാമീണ മേഖലകളുടെ വികസനമൂന്നിയാണ് കേരളഗ്രാമീൺ ബാങ്ക് ഇതുവരെ പ്രവർത്തിച്ചിരുന്നത്. എൻ.ആർ.ഇ സൗകര്യങ്ങൾ ബാങ്കിൽ ഇല്ലാതിരുന്നതിനാൽ ഈ രംഗത്തു ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. എൻ.ആർ.ഇ കസ്റ്റമേഴ്‌സിന് ആവശ്യമായ എസ്.എം.എസ്. അലർട്ട്, ദ്രുതഗതിയിലുള്ള പണമിടപാട് ഇതൊന്നും ഇതുവരെ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഫെഡറൽ ബാങ്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഗ്രാമീൺ ബാങ്കും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി എൻ.ആർ.ഐ മേഖലയിൽ കൂടുതൽ സേവനങ്ങൾ നടപ്പാക്കി കസ്റ്റമേഴ്‌സിനെ ബാങ്കിലേക്ക് അടുപ്പിക്കും.
- കേരളം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം അടിസ്ഥാന സൗകര്യവികസനത്തിന്റെ അപര്യാപ്തതയാണ്. ഈ മേഖലയിൽ ശ്രദ്ധിച്ചുകൊണ്ടുള്ള വായ്പാപദ്ധതി ആവിഷ്‌ക്കരിക്കാൻ കഴിയുമോ?
റോഡുകളടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിൽ വൻതുകയാണ് വേണ്ടത്. 500 കോടി രൂപയൊക്കെ വായ്പ അനുവദിക്കേണ്ടിവരും. ലാർജ് ഫണ്ടിന്റെ കാര്യത്തിൽ പരിമിതിയുണ്ട്.
- ബാങ്കിന്റെ മൊത്തം നിക്ഷേപം?
15026 കോടി രൂപയാണ് മൊത്തം നിക്ഷേപം. എന്നാൽ വായ്പാനിക്ഷേപാനുപാതം 107 ആണ്. എസ്.ബി.ടിയേക്കാൾ കൂടുതലാണിത്.
- നിലവിലെ ഷെയർഹോൾഡിങ്?
കേരള ഗ്രാമീൺ ബാങ്കിന് 50 ശതമാനവും കാനറാ ബാങ്കിന് 35 ശതമാനവും സംസ്ഥാന സർക്കാരിന് 15 ശതമാനവും. ഇതാണ് നിലവിലെ ഷെയർ ഹോൾഡിങ് പാറ്റേൺ.
- ചെയർമാനായി നിയമിക്കുന്നതിനു മുമ്പ്?
നിലവിൽ ഒരു വർഷമായി സൗത്ത് ഗ്രാമീൺ ബാങ്ക് ചെയർമാനായി പ്രവർത്തിക്കുകയാണ്. ലയനത്തോടെ കേരള ഗ്രാമീൺ ബാങ്ക് ചെയർമാനായി ധനമന്ത്രാലയം പോസ്റ്റ് ചെയ്തു. കാനറാ ബാങ്കിലെ അഹമ്മദാബാദിലായിരുന്നു ഇതിനു മുമ്പ് ജോലി ചെയ്തത്. ഇവിടെ ചെയർമാനായി ചുമതലപ്പെടുത്തുകയായിരുന്നു.