- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനൊപ്പം ശബരിമല ദർശനത്തിന് ഒൻപത് വയസ്സുകാരിക്ക് അനുമതി; ആവശ്യം അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി: അച്ഛനൊപ്പം ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്ന ഒൻപതു വയസ്സുകാരിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. വാക്സിൻ എടുത്തവർക്കൊപ്പം ഏതു കാര്യത്തിലും കുട്ടികൾക്കും ഭാഗഭാക്കാകാമെന്ന സർക്കാർ ഉത്തരവു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സർക്കാരിന്റെ കോവിഡ് മാനദണ്ഡപ്രകാരവും ഹർജി അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയിൽ ദർശനം നടത്താൻ അനുമതി തേടിയാണ് ഒൻപതുകാരി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസ്സിനു മുമ്പു തന്നെ ശബരിമല ദർശനം നടത്താൻ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
പത്തു വയസ്സു പൂർത്തിയായാൽ പിന്നെ ദർശനത്തിന് നാലു പതിറ്റാണ്ടു കാത്തിരിക്കേണ്ടിവരുമെന്നും അഭിഭാഷകൻ അറിയിച്ചു. ഏപ്രിലിൽ കോടതി മാർഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹർജി അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ
Next Story