- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവിൽ നിന്ന് രേഖകൾ ഒപ്പിടാൻ ക്വട്ടേഷൻ ആദ്യം ഏൽപ്പിച്ചത് ഡിവൈഎസ് പിയെ; എന്റെ പണിയിതല്ലെന്ന് പറഞ്ഞിട്ടും സിബിഐയിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥന്റെ കാർക്കശ്യം പിടികിട്ടിയില്ല; ചക്കര ജോണിയുടെ ഇടപെടൽ കൈവിട്ടപ്പോൾ 'പിടിച്ചു കൊണ്ടു പോയപ്പോൾ കൈബദ്ധം' പറ്റിയെന്ന് ഷാഹുൽ ഹമീദിനോട് പറഞ്ഞത് കുറ്റസമ്മതമൊഴിയാകും; ചാലക്കുടിയിലെ 'ഉന്നത പൊലീസ് ഉദ്യോഗസ്ഥനും' കൊലക്കേസിൽ പ്രതിയാകാൻ സാധ്യത
തൃശൂർ: ചാലക്കുടി രാജീവ് കൊലക്കേസിൽ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഡിവൈഎസ്‌പി ഷാഹുൽ ഹമീദിന്റെ അതിശക്തമായ ഇടപെടൽ തന്നെ. റിയൽ എസ്‌റ്റേറ്റിലെ തർക്കം തീർക്കാൻ ഇടനിലക്കാരനായി ഡിവൈഎസ്‌പിയെ ഇറക്കാൻ ശ്രമിച്ചതാണ് അഡ്വക്കേറ്റ് ഉദയഭാനുവിന് വിനയായത്. സിബിഐയിൽ നിന്ന് തിരിച്ചെത്തിയ ഷാഹുൽ ഹമീദിന്റെ കാർക്കശ്യം ഉദയഭാനുവിന് അറിയില്ലായിരുന്നു. മറ്റേത് പൊലീസ് ഉദ്യോഗസ്ഥരനേയും പോലെ ഷാഹുൽ ഹമീദിനെ കണ്ടതാണ് വില്ലനായത്. രാജീവിന്റെ കൈയിൽ നിന്ന് ചില രേഖകൾ ഒപ്പിട്ടുവാങ്ങാൻ സഹായിക്കണമെന്നായിരുന്നു ഷാഹുൽ ഹമീദിന് ആദ്യമെത്തിയ ഫോൺ കോൾ. എന്നാൽ അത് തന്റെ പണിയല്ലെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി. അതിന് ശേഷം ഒരിക്കൽ കൂടി ഷാഹുൽ ഹമീദിന് വിളിയെത്തി. രാജീവിനെ അപകടത്തിൽപ്പെടുത്തിയ ശേഷമായിരുന്നു അത്. ഈ ഫോൺ റിക്കോർഡാണ് ഉദയഭാനുവിന് വിനയാകുന്നത്. രാജീവിനെ പിടിച്ചു കൊണ്ടു പോയപ്പോൾ കൈയബദ്ധം പറ്റിയെന്നായിരുന്നു ഈ സംഭാഷണത്തിൽ ഉദയഭാനും ഷാഹുൽ ഹമീദിനെ അറിയിച്ചത്. അതായത് രാജീവിന്റെ തട്ടിക്കൊണ്ടു പോകലിൽ തനിക്ക് പങ്കുണ്ടെന്ന് ഉദയഭാനുവിന്റെ സ
തൃശൂർ: ചാലക്കുടി രാജീവ് കൊലക്കേസിൽ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഡിവൈഎസ്‌പി ഷാഹുൽ ഹമീദിന്റെ അതിശക്തമായ ഇടപെടൽ തന്നെ. റിയൽ എസ്‌റ്റേറ്റിലെ തർക്കം തീർക്കാൻ ഇടനിലക്കാരനായി ഡിവൈഎസ്‌പിയെ ഇറക്കാൻ ശ്രമിച്ചതാണ് അഡ്വക്കേറ്റ് ഉദയഭാനുവിന് വിനയായത്. സിബിഐയിൽ നിന്ന് തിരിച്ചെത്തിയ ഷാഹുൽ ഹമീദിന്റെ കാർക്കശ്യം ഉദയഭാനുവിന് അറിയില്ലായിരുന്നു. മറ്റേത് പൊലീസ് ഉദ്യോഗസ്ഥരനേയും പോലെ ഷാഹുൽ ഹമീദിനെ കണ്ടതാണ് വില്ലനായത്. രാജീവിന്റെ കൈയിൽ നിന്ന് ചില രേഖകൾ ഒപ്പിട്ടുവാങ്ങാൻ സഹായിക്കണമെന്നായിരുന്നു ഷാഹുൽ ഹമീദിന് ആദ്യമെത്തിയ ഫോൺ കോൾ. എന്നാൽ അത് തന്റെ പണിയല്ലെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി. അതിന് ശേഷം ഒരിക്കൽ കൂടി ഷാഹുൽ ഹമീദിന് വിളിയെത്തി. രാജീവിനെ അപകടത്തിൽപ്പെടുത്തിയ ശേഷമായിരുന്നു അത്. ഈ ഫോൺ റിക്കോർഡാണ് ഉദയഭാനുവിന് വിനയാകുന്നത്.
രാജീവിനെ പിടിച്ചു കൊണ്ടു പോയപ്പോൾ കൈയബദ്ധം പറ്റിയെന്നായിരുന്നു ഈ സംഭാഷണത്തിൽ ഉദയഭാനും ഷാഹുൽ ഹമീദിനെ അറിയിച്ചത്. അതായത് രാജീവിന്റെ തട്ടിക്കൊണ്ടു പോകലിൽ തനിക്ക് പങ്കുണ്ടെന്ന് ഉദയഭാനുവിന്റെ സമ്മതം കൂടിയായി അത്. ചാലക്കുടി പൊലീസ് ലിമിറ്റിലായിരുന്നു ഇത് നടന്നത്. അതുകൊണ്ട് തന്നെ ഷാഹുൽ ഹമീദായിരുന്നു അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനും. എന്നാൽ തനിക്ക് കിട്ടിയ ഫോൺ സംഭാഷണത്തിന്റെ തെളിവിന്റെ കരുത്ത് അദ്ദേഹം തിരിച്ചറിഞ്ഞു. ഫോൺ വിളിയുടെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ അന്വേഷണ ചുമതയിൽ നിന്ന് ഷാഹുൽ ഹമീദ് ഔദ്യോഗികമായി മാറി നിന്നു. പകരം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതല ഏൽപ്പിച്ചു. അതിന് ശേഷം ഉദയഭാനുവിന്റേയും ചക്കര ജോണിയുടേയും ഫോൺ സംഭാഷണങ്ങൾ പൊലീസ് അരിച്ചു പെറുക്കി. അതിൽ നിന്ന് ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞു. ചാലക്കുടിയുടെ ചുമതലയിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി നിരന്തരം ഫോൺ വിളികൾ നടന്നിരുന്നു. ഈ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിന്ന് പൂർണ്ണമായും മാറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഉദയഭാനുവിനെതിരായ തെളിവെടുപ്പിലേക്ക് പൊലീസ് കടന്നത്.
സിപിഎമ്മുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനാണ് ഉദയഭാനുവെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ജിഷ്ണു പ്രണോയ് കേസിലെ പ്രത്യേക പ്രോസിക്യൂട്ടർ. അതുകൊണ്ട് തന്നെ ഉദയഭാനുവിനെതിരെ നീങ്ങാൻ അന്വേഷണ സംഘം സർക്കാരിന്റെ അനുമതിയും തേടി. തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. ഷാഹുൽ ഹമീദുമായുള്ള ഉദയഭാനുവിന്റെ ഫോൺ സംഭാഷണം മാത്രം മതി തെളിവായെന്ന നിഗമനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമെത്തി. ഇതോടെയാണ് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്. അപ്പോഴും ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി അനുമതിക്കുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കവുമായി രാജീവിന്റെ കുടുംബമെത്തിയത്. ജസ്റ്റീസ് ഉബൈദിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകി. ഇത് മുൻകൂട്ടി കണ്ട് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് ഉബൈദ് പിന്മാറി. കോടതി വിധി ഉദയഭാനുവിന് എതിരാവുകയും ചെയ്തു.
ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ഉദയഭാനുവിനെ കസ്റ്റഡിയിൽ എടുക്കാൻ അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും കൊച്ചിയിലെ ഓഫീസിലും പരിശോധന നടത്തിയ പൊലീസ് ആളെ കണ്ടെത്താൽ കഴിയാതെ വന്നതോടെ മടങ്ങി. ജാമ്യാപേക്ഷ തള്ളുമെന്ന് സൂചനയുള്ളതിനാൽ ഉദയഭാനു നേരത്തെ സ്ഥലംവിട്ടിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റു ചെയ്യാൻ പൊലീസ് ഇന്നലെ തന്നെ നീക്കം ആരംഭിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള പൊലീസ് സംഘമാണ് വിധി വന്നതിനു പിന്നാലെ പരിശോധനയ്ക്ക് അറസ്റ്റിന് എത്തിയത്. അതിനിടെ, ഉദയഭാനു കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തുന്നുണ്ട്. ജാമ്യത്തിനായി ഉദയഭാനു സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. രാജീവ് വധക്കേസിൽ ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നും ആരും നീതിപീഠത്തിന് അതീതരല്ലെന്നും ഏത് ഉന്നതനു നിയമത്തിനു മുന്നിൽ ഒരുപോലെയാണെന്നും രാവിലെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങാമെന്നും അതിനു സാവകാശം അനുവദിക്കണമെന്നുമുള്ള ഉദയഭാനുവിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഉദയഭാനുവിന്റെ കസ്റ്റഡി തടഞ്ഞ മറ്റൊരു ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് തെറ്റാണെന്നും ജസ്റ്റീസ് കെ. ഹരിപ്രസാദിന്റെ ബെഞ്ച് വിധിച്ചിരുന്നു. ശരിയായ അന്വേഷണത്തെ തടഞ്ഞുകൊണ്ടുള്ള ഒരുതരത്തിലുള്ള ഉത്തരവും കോടതികളിൽ നിന്ന് വരാൻ പാടില്ല. മുൻകൂർ ജാമ്യാപേക്ഷകളിൽ കണ്ണടച്ചുള്ള ഉത്തരവുകളും പാടില്ല. അന്വേഷണ സംഘത്തെ തടസ്സപ്പെടുത്തിയതായിരുന്നു ഇടക്കാല ഉത്തരവെന്നും കോടതി പറഞ്ഞിരുന്നു. ഇത് ഉദയഭാനുവിന് ഇരട്ട തിരിച്ചടിയായി. ഉദയഭാനുവിന്റെ ഭൂമിയിടപാടുകളിൽ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷൻ നൽകി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോൺ വിളിയുടെ രേഖകൾ ഉദയഭാനുവിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഉച്ച തിരിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊബൈൽ ടവറിന് കീഴിലുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഭൂമി ഇടപാടുകാരൻ അങ്കമാലി നായത്തോട് വീരൻപറമ്പിൽ രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാർട്‌മെന്റിൽ. സ്ഥിരതാമസക്കാരില്ലാത്ത ഈ അപ്പാർട്‌മെന്റിൽ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുൻപുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു.
സ്വന്തം മൊബൈൽ ഫോൺ അങ്കമാലിയിലെ വീട്ടിൽ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാർട്‌മെന്റിൽ എത്തിയിരുന്നത്. ഇക്കാലയളവിൽ 12 തവണ കൊച്ചിയിൽ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈൽ ഫോൺ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെ കുറിച്ചുള്ള സൂചന പുറത്തുവരുന്നത്. ഈ നാലു തവണയും ജോണിയുടെ മൊബൈൽ നമ്പർ അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡ് ടവർ ലൊക്കേഷനിൽ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികൾക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
അപ്പാർട്‌മെന്റിൽ ജോണി എത്തുമ്പോൾ ആരെല്ലാമാണ് അവിടെയുണ്ടായിരുന്നതെന്ന അന്വേഷണം പൂർത്തിയാവുന്നതോടെ ഗൂഢാലോചനയിലെ പങ്കാളികളുടെ വിവരങ്ങൾ ലഭിക്കും. ഇതിനും ഉദയഭാനുവിന്റെ അറസ്റ്റോടെ മറുപടി ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.