- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് നാലിനകം കൃത്യമായ വിശദീകരണം വേണം; കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപക നിയമനവിവാദത്തിൽ നടപടിയുമായി ഹൈക്കോടതി; വിശദീകരണം ആവശ്യപ്പെട്ടത് സിൻഡിക്കേറ്റംഗത്തിന്റെ പരാതിയിൽ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്‌ക്കെതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി.മാർച്ച് നാലിനകം ഹർജിയിൽ വിശദീകരണം നൽകാനാണ് കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവകാലശാല അഭിഭാഷകയ്ക്ക് കോടതി ഇത് സംബന്ധിച്ച വിശദീകരണം നൽകി. തുടർന്ന് മാർച്ച് നാലിന് ഹർജി പരിഗണിക്കുമ്പോൾ സർവകലാശാലയുടെ വിശദീകരണം കോടതി കേൾക്കും. അതിന് ശേഷമായിരിക്കും ഹർജ്ജിയിൽ കോടതി വിശദമായ വാദം കേൾക്കുക.
കാലിക്കറ്റ് സർവകലാശാലയിലെ നിയമനങ്ങൾക്ക് എതിരെയാണ് സിൻഡിക്കേറ്റ് അംഗത്തിന്റെ പരാതി ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്ക്ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങൾ പാടെ കാറ്റിൽ പറത്തിയും യുജിസി മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സർവകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിൻഡിക്കേറ്റ് അംഗം റഷീദ് മുന്നോട്ട് വെച്ചത്.
ഇത് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടപ്പോൾ വൈസ് ചാൻസിലർ രഹസ്യ സ്വാഭാവം ഉണ്ട് തരാൻ കഴിയില്ല എന്ന മറുപടി നൽകി എന്നും സിൻഡിക്കേറ്റ് അംഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. ഈ നിയമനങ്ങൾക്കെതിരെ ചാൻസലറായ ഗവർണറെ സമീപിച്ചിട്ടുണ്ടെന്നും സിൻഡിക്കേറ്റ് അംഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.